Idukki local

ജില്ലയില്‍ 80 കഴിഞ്ഞ വോട്ടര്‍മാര്‍ 12,283 പേര്‍

തൊടുപുഴ: ഇടുക്കി നിയോജകമണ്ഡലത്തില്‍ ആകെ 1,83876 വോട്ടര്‍മാര്‍. അവരില്‍ 4931 പേര്‍ 18നും 19നും ഇടയില്‍ പ്രായമുള്ളവരാണ്. ഇതില്‍ 2472 പേര്‍ പുരുഷന്മാരാണ്. 2459 പേര്‍ പെണ്‍കുട്ടികളുമാണ്. ഏറ്റവും കുറവ് യുവ വോട്ടര്‍മാരുള്ളത് ദേവികുളം മണ്ഡലത്തിലാണ്.
1,64,701 വോട്ടര്‍മാരുള്ള ഇവിടെ 3797 യുവവോട്ടര്‍മാരാണ്. ഇതില്‍ 2019 പേര്‍ ആണുങ്ങളും 1778 പേര്‍ പെണ്‍കുട്ടികളുമാണ്. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ യുവ വോട്ടര്‍മാരുടെ എണ്ണം 4283 ആണ്. ഇതില്‍ 2297 പേര്‍ ആണ്‍കുട്ടികളും 1986 പേര്‍ പെണ്‍കുട്ടികളുമാണ്. തൊടുപുഴയില്‍ 4591 യുവ വോട്ടര്‍മാരുള്ളതില്‍ 2449 പേര്‍ ആണ്‍കുട്ടികളും 2142 പേര്‍ പെണ്‍കുട്ടികളും ആണ്. 4121 യുവ വോട്ടര്‍മാരാണ് പീരുമേട് നിയോജകമണ്ഡലത്തിലുള്ളത്. ഇതില്‍ 2157 പേര്‍ ആണ്‍കുട്ടികളും 1964 പേര്‍ പെണ്‍കുട്ടികളുമാണ്. ജില്ലയില്‍ ഇത്തവണ 80 വയസ്സിനുമേല്‍ പ്രായമുള്ള 12283 പേര്‍ വോട്ട് ചെയ്യും. ഇതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ്. 7255 പേരാണ് 80 ന് മേല്‍ പ്രായമുള്ള സ്ത്രീകള്‍.
5028 പേര്‍ പുരുഷന്‍മാരാണ്. ഈ പ്രായത്തിലുള്ള വോട്ടര്‍മാര്‍ ഏറ്റവും കൂടുതലുള്ളത് തൊടുപുഴ നിയോജകമണ്ഡലത്തിലാണ്. 195762 വോട്ടര്‍മാരുള്ള ഇവിടെ 4374 പേരാണ് 80 വയസ്സിനുമേല്‍ പ്രായമുള്ളവര്‍. ഇതില്‍ 1845 പേര്‍ പുരുഷന്‍മാരും 2529 പേര്‍ സ്ത്രീകളുമാണ്. ഏറ്റവും കുറവ് പീരുമേട് നിയോജകമണ്ഡലത്തിലാണ്. 1559 പേരാണിവിടെ 80 വയസ്സ് കഴിഞ്ഞവര്‍. ഇതില്‍ 584 പേര്‍ പുരുഷന്‍മാരും 975 പേര്‍ സ്ത്രീകളുമാണ്. ദേവികുളം നിയോജകമണ്ഡലത്തില്‍ 1921 പേരാണ് 80 ന് മേല്‍ പ്രായമുള്ളവര്‍. ഇതില്‍ 813 പേര്‍ പുരുഷന്‍മാരും 1108 പേര്‍ സ്ത്രീകളുമാണ്.
ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ 1926 പേരാണ് 80 ന് മേല്‍ പ്രായമുള്ളവര്‍. ഇതില്‍ 737 പുരുഷന്‍മാരും 1189 പേര്‍ സ്ത്രീകളുമാണ്. ഇടുക്കി നിയോജകമണ്ഡലത്തില്‍ 80 കഴിഞ്ഞവര്‍ 2503 പേരാണ്. ഇതില്‍ 1049 പേര്‍ പുരുഷന്‍മാരും 1454 പേര്‍ സ്ത്രീകളുമാണ്.
Next Story

RELATED STORIES

Share it