palakkad local

ജില്ലയില്‍ 469.96 കോടി ചെലവഴിച്ചെന്ന് പൊതുമരാമത്ത് വകുപ്പ്

പാലക്കാട്: സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ പൊതുമരാമത്ത് വകുപ്പ് 469.96 കോടി രൂപ ചെലവഴിച്ച് മികച്ച പ്രവര്‍ത്തനമാണ് ജില്ലയില്‍ നടപ്പാക്കിയതെന്ന് അവകാശവാദം. ജില്ലയില്‍ മൂന്ന് സിവില്‍ സ്റ്റേഷനുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്.
ചിറ്റൂര്‍, ഒറ്റപ്പാലം ആലത്തൂര്‍ സിവില്‍ സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമാക്കാനായത് സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിന് 7.65 കോടിയും ഒറ്റപ്പാലം മിനി സിവില്‍ സ്റ്റേഷന് 5.54 കോടിയും ചെലവിട്ടു. ആലത്തൂര്‍ മിനി സിവില്‍ സ്റ്റേഷന് 5.50 കോടിയും ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളജ് വനിത ഹോസ്റ്റല്‍ നിര്‍മാണത്തിന് 3.90 കോടിയും ചെലവഴിച്ചു.
പാലക്കാട് ഡബ്ലിയു ആന്റ് സി ബ്ലോക്ക് നിര്‍മാണം 4.44 കോടിയും പാലക്കാട് മെഡിക്കല്‍ കോളജ് കെട്ടിട നിര്‍മാണത്തിന് 4.35 കോടിയും ചെലവിട്ടു. അട്ടപ്പാടി ഹെല്‍ത്ത് പ്രൊജക്ടിന്റെ ഭാഗമായി 100 ബെഡഡ് ഹോസ്പിറ്റല്‍ കെട്ടിട നിര്‍മ്മാണത്തിനായി 5 കോടിയും പട്ടാമ്പി ഗവ. എസ്എന്‍ജിഎസ് കോളജ്-പുനരുദ്ധാരണത്തിന് 2.93 ലക്ഷം രൂപ ചെലവഴിച്ചു.
Next Story

RELATED STORIES

Share it