Alappuzha local

ജില്ലയില്‍ 260 കുടിവെള്ള കിയോസ്‌കുകള്‍ മാര്‍ച്ച് ഒന്നിനകം സ്ഥാപിക്കും: ജില്ലാ കലക്ടര്‍

ആലപ്പുഴ: രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മാര്‍ച്ച് ഒന്നിനകം 260 കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലായി 3000 ലിറ്റര്‍ സംഭരണശേഷിയുള്ള കുടിവെള്ള കിയോസ്‌കുകളാണ് സ്ഥാപിക്കുന്നത്. നിലവില്‍ 120 കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈനകരി പാടശേഖരത്തില്‍ താറാവുകളെ വളര്‍ത്തി മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നത് തടയുന്നതിന് പമ്പിങ് നിര്‍ത്തി വെക്കും. പത്തനംതിട്ട ജില്ലയില്‍ പാലം തകര്‍ന്നതിനാല്‍ കല്ലട ഇറിഗേഷന്‍ പദ്ധതി വഴി ഇവിടേക്ക് വെള്ളം വരുന്നത് തടസപ്പെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടറുമായി ബന്ധപ്പെടും. പമ്പാ ഇറിഗേഷന്‍ പദ്ധതി പ്രകാരം നിലവില്‍ കര്‍ഷകര്‍ക്കാണ് വെള്ളം ലഭിക്കുന്നത്. ഈ വെള്ളം കുടിവെള്ളാവശ്യത്തിന് എത്തിക്കുന്നതുസംബന്ധിച്ച് കര്‍ഷകരുമായിട്ടുള്ള തര്‍ക്കം പരിഹരിക്കുന്നതിന്  കൃഷി ഓഫീസറെ ചുമതലപ്പെടുത്തി.
കൂടാതെ കൈനകരി നോര്‍ത്ത്, സൗത്ത്, പുളിങ്കുന്ന്, കുന്നുമ്മ, കാവാലം, അമ്പലപ്പുഴ എന്നീ പ്രദേശങ്ങളില്‍ വള്ളത്തില്‍ വെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയിലെ രൂക്ഷമായ കുടിവെള്ള പ്രശ്‌നം തോമസ് ചാണ്ടി എംഎല്‍ എ ഉദ്ദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it