kozhikode local

ജില്ലയില്‍ 23,59,731 വോട്ടര്‍മാര്‍; പ്രവാസി വോട്ടര്‍മാര്‍ 6913

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് തയ്യാറാക്കിയ വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ ആകെയുള്ളത് 23,59,731 വോട്ടര്‍മാര്‍. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെ അവസാനദിവസമായ ഏപ്രില്‍ 19ന് ഓണ്‍ലൈനായി എന്റോള്‍ ചെയ്തവരെക്കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയ അന്തിമപട്ടിക പ്രകാരമാണിത്. ഇതില്‍ 12,24,324 പേര്‍ സ്ത്രീകളും 11,35,407 പേര്‍ പുരുഷന്‍മാരുമാണ്. ഇവരെ കൂടാതെ 8091 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്. 13 മണ്ഡലങ്ങളിലായി 6630 പുരുഷന്‍മാരും 283 സ്ത്രീകളുമടക്കം 6913 പ്രവാസി വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. കുറ്റിയാടിയിലാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍- 2654 പുരുഷന്‍മാരും 49 സ്ത്രീകളുമുള്‍പ്പെടെ 2703 പേര്‍. ഏറ്റവും കുറവ് പ്രവാസികള്‍ കുന്ദമംഗലം മണ്ഡലത്തിലാണ്.
101 പുരുഷന്‍മാരും 12 സ്ത്രീകളുമടക്കം 113 പേര്‍. കേന്ദ്ര സുരക്ഷാ സൈനികര്‍, സംസ്ഥാനത്തിനു പുറത്ത് സേവനമനുഷ്ഠിക്കുന്ന പോലിസുകാര്‍, കേന്ദ്ര ജീവനക്കാര്‍ തുടങ്ങി ജില്ലയിലുള്ള 8091 സര്‍വീസ് വോട്ടര്‍മാരില്‍ 6003 പേര്‍ പുരുഷന്‍മാരും 2088 പേര്‍ സ്ത്രീകളുമാണ്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസ് വോട്ടര്‍മാരുള്ളത്- 1493. 1082 പുരുഷന്‍മാരും 411 സ്ത്രീകളും. ഏറ്റവും കുറവ് കോഴിക്കോട് സൗത്തില്‍. 151 പുരുഷന്‍മാരും 55 സ്ത്രീകളുമുള്‍പ്പെടെ 206 പേര്‍.
Next Story

RELATED STORIES

Share it