ernakulam local

ജില്ലയില്‍ 23.79 ലക്ഷം വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്

കൊച്ചി: ജില്ലയില്‍ തദ്ദേശ സര്‍ക്കാരുകളുടെ വിധി നിര്‍ണയിക്കാന്‍ 23.79 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തുകളിലെത്തും. 23,79,087 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
പുരുഷന്‍മാര്‍ 11,67,670. വനിതകള്‍ 12,11,417. ഭിന്നലിംഗത്തില്‍പെട്ട 18 വോട്ടര്‍മാരും ജില്ലയിലുണ്ട്. 2010ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 63,667 വോട്ടര്‍മാരാണ് ഇക്കുറി കൂടുതലായി വോട്ടര്‍പട്ടികയില്‍ ഇടം തേടിയിരിക്കുന്നത്. 43,747 സ്ത്രീ വോട്ടര്‍മാര്‍ പുരുഷന്മാരേക്കാള്‍ കൂടുതലായുണ്ട്. 2010ല്‍ 79.9 ആയിരുന്നു പോളിങ് ശതമാനം. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ല കലക്ടര്‍ എം ജി രാജമാണിക്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it