Kollam Local

ജില്ലയില്‍ 18 സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കൊല്ലം: ജില്ലയില്‍ ഇന്നലെ 18 സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ ആര്‍ രാമചന്ദ്രന്‍, എന്‍ വിജയന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, ഐഷാപോറ്റി, കെ രാജു, മേഴ്‌സികുട്ടിയമ്മ, ജിഎസ് ജയലാല്‍ എന്നിവര്‍ ഇന്നലെ പത്രിക നല്‍കി.

യുഡിഎഫ് സ്ഥാനാര്‍ഥികളായി സൂരജ് രവി, എ എ അസീസ്, ഷിബു ബേബിജോണ്‍, എ യൂനുസ് കുഞ്ഞ് എന്നിവര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു. കരുനാഗപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ ആര്‍ രാമചന്ദ്രന്‍ രണ്ട് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. ഇതോടൊപ്പം ഡമ്മി സ്ഥാനാര്‍ഥി ആര്‍ സോമന്‍പിള്ളയും പത്രിക നല്‍കി.
ചവറ മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഷിബു ബേബിജോണ്‍ രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ വിജയന്‍പിള്ള മൂന്ന് സെറ്റ് പത്രികയും സമര്‍പ്പിച്ചു. കുന്നത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കോവൂര്‍ കുഞ്ഞുമോന്‍ രണ്ട് സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചു. ബിഡിജെഎസ് സ്ഥാനാര്‍ഥിയായി സഹദേവന്‍ ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു. കൊട്ടാരക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സവിന്‍ സത്യന്‍ രണ്ടു സെറ്റും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐഷാപോറ്റി മൂന്നുസെറ്റും പത്രിക സമര്‍പ്പിച്ചു. ഇതോടൊപ്പം ഡമ്മി സ്ഥാനാര്‍ഥിയായി സുദേവനും പത്രിക നല്‍കി. പുനലൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാജു ഒന്നും യുഡിഎഫ് സ്ഥാനാര്‍ഥി എ യുനുസ്‌കുഞ്ഞ് ഒന്നും എസ്‌യുസിഐ സ്ഥാനാര്‍ഥി കെ ശശാങ്കന്‍ ഒന്നും സെറ്റ് പത്രികകളാണ് നല്‍കിയത്. ചടയമംഗലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുല്ലക്കര രത്‌നാകരന്‍ മൂന്നുസെറ്റും കുണ്ടറ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേഴ്‌സികുട്ടിയമ്മ ഒരു സെറ്റ് പത്രികയും നല്‍കി. കൊല്ലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സൂരജ് രവി മാത്രമാണ് ഇന്നലെ പത്രിക നല്‍കിയത്. മൂന്ന് സെറ്റ് പത്രികയാണ് ഇദ്ദേഹം നല്‍കിയത്. ഇരവിപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എ എ അസീസ് നാലു സെറ്റും ബിഡിജെഎസ് സ്ഥാനാര്‍ഥി സതീക്ക് ഒരു സെറ്റും ചാത്തന്നൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി എസ് ജയലാല്‍ രണ്ട് സെറ്റും പത്രിക സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it