Alappuzha local

ജില്ലയില്‍ 16,93,155 വോട്ടര്‍മാര്‍

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഒമ്പതു മണ്ഡലങ്ങളില്‍ ജനവിധിയെഴുതാന്‍ ആകെ 16,93,155 വോട്ടര്‍മാര്‍. ഇതില്‍ 8,89,742 സ്ത്രീകളും 8,03,413 പുരുഷന്‍മാരുമാണ്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ചേര്‍ത്തലയിലാണ്. 2,04,549 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. കുറവ് വോട്ടര്‍മാര്‍ കുട്ടനാട്ടില്‍ 1,63,744 പേര്‍. ഒമ്പതു നിയോജകമണ്ഡലങ്ങളിലായി 693 പ്രവാസി വോട്ടര്‍മാരുണ്ട്.
110 സ്ത്രീകളും 583 പുരുഷന്‍മാരും. ചെങ്ങന്നൂരിലാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത് 223, കുറവ് ചേര്‍ത്തലയില്‍ 11. ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള മണ്ഡലം കായംകുളമാണ് 1,06,640 പേര്‍. കൂടുതല്‍ പുരുഷ വോട്ടര്‍മാരുള്ളത് ചേര്‍ത്തലയില്‍ 99,102.
ഓരോ നിയോജകമണ്ഡലത്തിലെയും വോട്ടര്‍മാരുടെ എണ്ണം (യഥാക്രമം നിയോജകമണ്ഡലം, പുരുഷന്‍, സ്ത്രീ, പ്രവാസി വോട്ടര്‍മാര്‍, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍): അരൂര്‍-92,304- 96,132- 14- 1,88,450. ചേര്‍ത്തല- 99,095- 1,05,443- 11- 2,04,549. ആലപ്പുഴ- 92,997- 1,00,112- 39- 1,93,148.
അമ്പലപ്പുഴ- 80,702- 87,551- 53- 1,68,306. കുട്ടനാട്- 78,985- 84,705- 54- 1,63,744. ഹരിപ്പാട്- 85,802- 98,490- 76- 1,84,368. കായംകുളം- 92,781- 1,06,626- 109- 1,99,516. മാവേലിക്കര- 89,978- 1,05,489- 114- 1,95,581. ചെങ്ങന്നൂര്‍- 90,186- 1,05,084- 223- 1,95,493.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ 1.14 ലക്ഷം വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടുണ്ട്. പുതു തലമുറയുടെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് മുന്നണികളുടെ അവകാശവാദം. ഇവരെ ലക്ഷ്യമിട്ട് മുന്നണി സ്ഥാനാര്‍ഥികളെല്ലാം നവമാധ്യമങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്നു.
ഇക്കഴിഞ്ഞ ജനുവരിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജില്ലയില്‍ 16 ലക്ഷത്തിലധികം വോട്ടര്‍മാരാണുണ്ടായിരുന്നത്. പുരുഷന്‍മാരെ അപേക്ഷിച്ച് ഒരു ലക്ഷത്തോളം സ്ത്രീ വോട്ടര്‍മാര്‍ അധികമായുണ്ട്.
Next Story

RELATED STORIES

Share it