Alappuzha local

ജില്ലയില്‍ 12 പേര്‍ പത്രിക സമര്‍പ്പിച്ചു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള രണ്ടാം ദിനത്തില്‍ ജില്ലയില്‍ സമര്‍പ്പിച്ചത് 12 പേര്‍. അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ആലപ്പുഴ സനാതനപുരം നവനീതത്തില്‍ ജി സുധാകരന്‍ പത്രിക സമര്‍പ്പിച്ചു.
ചേര്‍ത്തല മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചേര്‍ത്തല തെക്ക് പായിക്കാട്ട് വീട്ടില്‍ എസ് ശരത് പത്രിക സമര്‍പ്പിച്ചു. മാവേലിക്കര നിയോജകമണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി കൊല്ലകടവ് കുളത്തില്‍ നല്ലൂര്‍ വീട്ടില്‍ ആര്‍ രാജേഷും പത്രിക സമര്‍പ്പിച്ചു. കുട്ടനാട് നിയോജകമണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി വെളിയനാട് വടക്കേപറമ്പ് വീട്ടില്‍ ജേക്കബ് എബ്രഹാമും കേരള കോണ്‍ഗ്രസ് (എം) നു വേണ്ടി എടത്വാ വാതപ്പള്ളില്‍ ബിനു ഐസക് രാജുവും പത്രിക സമര്‍പ്പിച്ചു. എസ്‌യുസിഐ സ്ഥാനാര്‍ഥിയായി വടക്കന്‍ വെളിയനാട് വലിയപറമ്പ് വീട്ടില്‍ നന്ദനന്‍ കൃഷ്ണന്‍ പത്രിക സമര്‍പ്പിച്ചു.
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കൊച്ചി വിന്റ്‌സര്‍ കോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റില്‍ ലാലി വിന്‍സെന്റ് പത്രിക സമര്‍പ്പിച്ചു.
ചെങ്ങന്നൂരില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ചെങ്ങന്നൂര്‍ പുത്തന്‍കാവ് പൈനുംമൂട്ടില്‍ പി സി വിഷ്ണുനാഥ്, ബിജെപി സ്ഥാനാര്‍ഥിയായി കോഴിക്കോട് പടിഞ്ഞാറേപ്പറമ്പ് പ്രണവത്തില്‍ പി എസ് ശ്രീധരന്‍പിള്ള, സിപിഎം സ്ഥാനാര്‍ഥിയായി ആല പ്രശാന്തഭവനത്തില്‍ കെ കെ രാമചന്ദ്രന്‍ നായര്‍ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
ഹരിപ്പാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥിയായി നൂറനാട് മറ്റപ്പള്ളി സുജാലയത്തില്‍ പി പ്രസാദ്, സിപിഐക്കു വേണ്ടി തത്തംപള്ളി ലക്ഷ്മിവിലാസത്തില്‍ മോഹന്‍ദാസ് എന്നിവര്‍ പത്രിക സമര്‍പ്പിച്ചു.
അരൂര്‍, കായംകുളം മണ്ഡലങ്ങളില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല. ആദ്യ ദിവസം അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ രണ്ടു പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. ജില്ലയില്‍ പത്രിക സമര്‍പ്പിച്ചവരുടെ മൊത്തം എണ്ണം 14 ആയി.
Next Story

RELATED STORIES

Share it