Alappuzha local

ജില്ലയില്‍ 11 പത്രികകള്‍ തള്ളി

ആലപ്പുഴ: ജില്ലയില്‍ ആകെ ലഭിച്ച 99 നാമനിര്‍ദേശപത്രികകളില്‍ 11 പത്രികകള്‍ തള്ളിയതോടെ 88 പത്രികളാണ് സാധുവായത്.
അരൂര്‍ നിയോജക മണ്ഡലത്തില്‍ 12 നാമനിര്‍ദേശപത്രിക ലഭിച്ചതില്‍ രണ്ടുനാമനിര്‍ദേശപത്രികകളാണ് തള്ളിയത്. അരൂര്‍ മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ ചേര്‍ത്തല രാഘവീയത്തില്‍ ബാബുരാജിന്റെയും ചേര്‍ത്തല വടുതല നീലിക്കാട്ട് സക്കറിയയുടെയും പത്രികകളാണ് തള്ളിയത്.
ചേര്‍ത്തല മണ്ഡലത്തില്‍ ഒന്‍പത് നാമനിര്‍ദേശപത്രിക നല്‍കിയതില്‍ ഒരു നാമനിര്‍ദേശ പത്രിക തള്ളി. ചേര്‍ത്തല പൂച്ചാക്കല്‍ കുളങ്ങരവെളി ഡി. സുരേഷ് ബാബുവിന്റെ പത്രികയാണ് തള്ളിയത്.
ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ഒന്‍പത് നാമനിര്‍ദേശപത്രിക ലഭിച്ചതില്‍ ഒരു നാമനിര്‍ദേശ പത്രിക തള്ളി. ചേര്‍ത്തല മുഹമ്മ ആനടിയില്‍ വേണുഗോപാലിന്റെ പത്രികയാണ് തള്ളിയത്.
അമ്പലപ്പുഴ മണ്ഡലത്തില്‍ 12 നാമനിര്‍ദേശ പത്രിക ലഭിച്ചതില്‍ ഒരു പത്രിക തള്ളി. ആലപ്പുഴ വണ്ടാനം ഉച്ചിപ്പുഴ അബ്ദുല്‍ സലാമിന്റെ പത്രികയാണ് തള്ളിയത്.
കുട്ടനാട് മണ്ഡലത്തില്‍ 13 നാമനിര്‍ദേശപത്രിക ലഭിച്ചതില്‍ രണ്ട് പത്രികകളാണ് തള്ളിയത്. എടത്വാ വട്ടപ്പള്ളീല്‍ ബിനുവിന്റെയും ചേന്നംങ്കരി കൈതപ്പറമ്പില്‍ തോമസ് കെ. തോമസിന്റെയും പത്രികകളാണ് തള്ളിയത്.
കായംകുളം മണ്ഡലത്തില്‍ 11 നാമനിര്‍ദേശപത്രിക ലഭിച്ചതില്‍ ഒരു പത്രിക തള്ളി. കീരിക്കാട് അഭയത്തില്‍ ബാബുജന്റെ പത്രികയാണ് തള്ളിയത്.
മാവേലിക്കര മണ്ഡലത്തില്‍ ഒന്‍പത് നാമനിര്‍ദേശ പത്രിക ലഭിച്ചതില്‍ ഒരു പത്രിക തള്ളി. മാവേലിക്കര കല്ലിമേല്‍ മന്നത്തുംപാട്ട് അരുണ്‍കുമാറിന്റെ പത്രികയാണ് തള്ളിയത്.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ എട്ട് നാമനിര്‍ദേശ പത്രിക ലഭിച്ചതില്‍ രണ്ടുപത്രികകള്‍ തള്ളി. ചെങ്ങന്നൂര്‍ സൂര്യത്തറ അഡ്വ. വിശ്വംഭരപണിക്കരുടെയും പാണ്ടനാട് മുതവഴി മൂത്തേടത്ത് ഗോപകുമാറിന്റെയും പത്രികകളാണ് തള്ളിയത്. ഹരിപ്പാട് മണ്ഡലത്തില്‍ ലഭിച്ച 16 പത്രികകളും സാധുവായി. പ്രമുഖ മുന്നണി സ്ഥാനാര്‍ഥികളുടെ പത്രികകളെല്ലാം കമ്മീഷന്‍ സ്വീകരിച്ചു.
പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം നാളെയാണ്. ഇതോടെ ജില്ലയില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുള്ളവരുടെ ചിത്രം വ്യക്തമാവും.
Next Story

RELATED STORIES

Share it