malappuram local

ജില്ലയില്‍ സിപിഐ-സിപിഎം ചേരിതിരിവ് മുതലാക്കാന്‍ യുഡിഎഫ് തന്ത്രം

പൊന്നാനി: ജില്ലയില്‍ സിപിഎം സിപിഐ തമ്മിലുള്ള ഭിന്നതയും സിപിഎമ്മിലെ വിമത ഭീഷണിയും പരമാവധി മുതലാക്കാന്‍ യുഡിഎഫ് തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി. ജില്ലയിലെ 24 സ്ഥലങ്ങളില്‍ ലീഗിനെ തോ ല്‍പ്പിക്കാന്‍ എല്‍ഡിഎഫ് വെല്‍ഫയര്‍ പാര്‍ട്ടി ,കാന്തപുരം വിഭാഗം എന്നിവരുടെ പിതുണയുള്ള ജനകീയ മുന്നണിയുമായി കൈകോര്‍ത്താണ് മല്‍സരിക്കുന്നത്.
മൂന്നിയൂര്‍, അമരം ബലം , ചേലമ്പ്ര, പള്ളിക്കല്‍ , തിരുവാലി , വെട്ടം ഗ്രാമപ്പഞ്ചായതുകളിലും പെരിന്തല്‍മണ്ണ മുനിസിപാലിറ്റിയിലും സിപിഐ സിപിഎമ്മിനെതിരെ പരസ്യ പോരിനിറങ്ങിയിട്ടുണ്ട്. പൊന്നാനി നഗരസഭയില്‍ സിപിഎമ്മില്‍ നിന്നു രാജിവച്ച് സിപിഐ യില്‍ ചേര്‍ന്ന വിവി ഹമീദ് മല്‍സരിക്കുന്ന വാര്‍ഡില്‍ സിപിഎം സ്വതന്ത്രനെ ഇറക്കിയാണ് സിപിഐ യെ നേരിടുന്നത്. മൂന്നിയൂര്‍ പഞ്ചായത്തില്‍ സിപിഐ യുഡിഎഫിനോട് ചേര്‍ന്നാണു സിപിഎമ്മിനോട് മല്‍സരിക്കുന്നത്.
ജില്ലയില്‍ മിക്ക പഞ്ചായത്തുകളിലും സിപിഐ യുമായി സഹകരിച്ചാണ് യുഡിഎഫ് നീങ്ങുന്നത്. അമരമ്പലം പഞ്ചായത്തിലും ചേലമ്പ്ര പഞ്ചായത്തിലും സിപിഐ യുഡിഎഫ് ബന്ധം പരസ്യമാണ്.തിരുവാലി പഞ്ചായത്തില്‍ നാല് വാര്‍ഡുകളിലാണ് സിപിഎം സാനാര്‍ഥികള്‍ക്കെതരേ സിപിഐ പരസ്യമായി രംഗത്തിറങ്ങിയിട്ടുള്ളത്. എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ മിക്കയിടങ്ങളിലും സിപിഐ തയ്യാറാവാത്ത കാഴ്ചയാണുള്ളത്.
പള്ളിക്കല്‍ പഞ്ചായത്തില്‍ യുഡിഎഫിന്റെ നാല് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ പിന്തുണക്കാനാണ് സിപിഐ നല്‍കിയ നിര്‍ദേശം. വെട്ടം പഞ്ചായത്തിലാകടെ സിപിഐ എല്‍ഡിഎഫിന്റെ ഭാഗമേയല്ല. പെരിന്തല്‍മണ്ണ മുനിസിപാലിറ്റിയിലും സ്ഥിതി സമാനമാണ്. വെട്ടം പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ സിപിഐ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. പൊന്നാനിയില്‍ നേതാക്കള്‍ പിണക്കം തീര്‍ന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മിക്ക വാര്‍ഡുകളിലും താഴെ തട്ടില്‍ പ്രവര്‍ത്തിക്കാന്‍ സിപിഐ പ്രവര്‍ത്തകരെ കിട്ടുന്നില്ല.
Next Story

RELATED STORIES

Share it