Kottayam Local

ജില്ലയില്‍ ശിശുദിനം വിപുലമായി ആഘോഷിച്ചു

കോട്ടയം: ജില്ലയില്‍ ശിശുദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. പ്രൗഢമായാഘോഷിച്ചു. കോട്ടയത്ത് തിരുനക്കര ക്ഷേത്രമൈതാനത്ത് ഒത്തുചേര്‍ന്ന മുപ്പതോളം സ്‌കൂളുകളിലെ 3500 ഓളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശിക്ഷിച്ചുകൊണ്ടല്ല സ്‌നേഹം കൊടുത്ത് ഒപ്പം നിറുത്തിയാവണം മുതിര്‍ന്നവര്‍ കുട്ടികളെ നന്മയിലേക്കു നയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ യു വി ജോസ് ശിശുദിന സന്ദേശം നല്‍കി.
പ്രഫ.മാടവന ബാലകൃഷ്ണന്‍, എഡിസി ടി എം മുഹമ്മദ് ജാ, ജവഹര്‍ ബാലഭവന്‍ ഡയറക്ടര്‍ ടി ശശികുമാര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ ടി സി റോയി, സോന, ഡിവൈഎസ്പി വിഅജിത്, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍ സിഎ സന്തോഷ് പങ്കെടുത്തു. തുടര്‍ന്നു ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളിലേക്കു വര്‍ണ ശബളമായ റാലി നടന്നു.
കാഞ്ഞിരപ്പള്ളി: കഞ്ഞിരപ്പള്ളി എകെജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ നടത്തിയ ശിശുദിന റാലിയില്‍ 1500 ഓളം കുട്ടികള്‍ പങ്കെടുത്തു. വിവിധ കലാരൂപങ്ങലും മദ്യപാനത്തിനെതിരെയുള്ള നിശ്ചല ദൃശ്യങ്ങളും റാലിയിലുണ്ടായിരുന്നു.രാവിലെ 10ന് എകെജെഎം സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നു ആരംഭിച്ച ശിശുദിന റാലി കാഞ്ഞിരപ്പള്ളി ടൗണ്‍ വഴി പേട്ട ഗവ. ഹൈസ്‌കൂള്‍ വരെ പോയി തിരികെ കുരിശുങ്കല്‍ എത്തി സ്‌കൂളില്‍ സമാപിച്ചു.
പാറത്തോട്: ഇടക്കുന്നം എട്ടാം വാര്‍ഡിലെ അങ്കണവാടിയില്‍ ശിശുദിനം വിപുലമായി ആഘോഷിച്ചു. ശിശുദിനാഘോഷം വാര്‍ഡ് അംഗം കെ യു അലിയാര്‍ ഉദ്ഘാടനം ചെയ്തു. രണ്ട് അങ്കണവാടികളിലെ കുട്ടികള്‍ ചേര്‍ന്നുള്ള ശിശുദിന ഘോഷയാത്ര നടത്തി. തുടര്‍ന്ന് കുട്ടികളുടെ കലാ കായി പരിപാടികള്‍ നടത്തി. 19ാം നമ്പര്‍ അങ്കണവാടി വടക്കേമലയും 18ാം നമ്പര്‍ ക്രസന്റ് അങ്കണവാടിയിലും ശിശുദിനാഘോഷം നടത്തി. ടീച്ചര്‍മാരായ ജയകുമാരി, ജാന്‍സി, എല്‍സമ്മ, സൈനബ, കെ എസ് മീരാണ്ണന്‍കുട്ടി, ചന്ദ്രന്‍ പിള്ള, ജമാലുദ്ദീന്‍, നിയാസ് സിജെ നേതൃത്വം നല്‍കി.
പെരുവ: മുളക്കുളം പഞ്ചായത്തും പഞ്ചായത്തിലെ അങ്കണവാടികളുടെയും നേത്യത്വത്തില്‍ ശിശുദിന റാലി നടത്തി. പെരുവ ജങ്ഷനില്‍ നടന്ന റാലി പഞ്ചായത്തിലെ മുതിര്‍ന്ന അംഗം പി യു മാത്യു ഉദ്ഘാടനം ചെയ്തു. മുളക്കുളം പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും റാലിയില്‍ പങ്കെടുത്തു. പഞ്ചായത്തംഗങ്ങളായ സുജാതാ സുമോന്‍, സരളാ ശശി, സോയ ബെന്നി, മജ്ഞു ഷൈജിന്‍, ജി ജി സുരേഷ്, കെ വി ജോയിംസ്, സ്വപ്‌ന അജി, സാബു കുന്നേല്‍, ജോര്‍ജ് കുട്ടി ആനക്കുഴി, ജെയ്‌മോള്‍ ജോര്‍ജ് പങ്കെടുത്തു.
വൈക്കം: സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രം 17ാം നമ്പര്‍ അങ്കണവാടി, ഏഴാം വാര്‍ഡ് എഡിഎസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. സ്‌നേഹ റെസിഡന്‍സ് അസോസിയേഷന്‍ കുട്ടികള്‍ക്ക് മിഠായി വിതരണം നടത്തി. ആഘോഷപരിപാടികള്‍ നഗരസഭ കൗണ്‍സിലര്‍ എസ് ഹരിദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അനൂപ് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വല്‍സല, എഡിഎസ് ചെയര്‍പേഴ്‌സണ്‍ സരസ്വതിയമ്മ, അജിത സംസാരിച്ചു.
Next Story

RELATED STORIES

Share it