Kottayam Local

ജില്ലയില്‍ മൊത്തം 104 പത്രികകള്‍ സമര്‍പ്പിച്ചു

കോട്ടയം: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നലെ അവസാനിച്ചു. ജില്ലയില്‍ 50 പത്രികകൂടി സമര്‍പ്പിച്ചു. ഇതോടെ ജില്ലയില്‍ മൊത്തം 104 പത്രിക സമര്‍പ്പണം നടന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു.
ചങ്ങനാശ്ശേരിയില്‍ പത്രിക സമര്‍പ്പിച്ചവര്‍: കെ സി ജോസഫ് (സ്വത), കുഞ്ഞുമോന്‍ എബ്രഹാം (ടിഎംസി), സോജന്‍ പാവിയാനോസ് (സ്വത), ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ (എന്‍ഡിഎ), സി എഫ് തോമസ് (കെസിഎം), മാത്തുക്കുട്ടി (കെസിഎം), ഡോ. കെ സി ജോസഫ് (എല്‍ഡിഎഫ്), സുരേഷ് കെ (സ്വത), രാജീരാജന്‍ (ബിഎസ്പി), ബാബു വര്‍ഗീസ് (കേരളാ കോണ്‍ഗ്രസ് സെക്കുലര്‍). പൂഞ്ഞാറില്‍ 10 പത്രിക സമര്‍പ്പിച്ചു. ജോര്‍ജ്കുട്ടി സെബാസ്റ്റ്യന്‍ (സ്വത) ജോര്‍ജ്കുട്ടി ആഗസ്തി (കെസിഎം), സൈനുലാബുദ്ദീന്‍ (സ്വത), ജെയിംസ് ജോസഫ് (സ്വത), ജോളി ഫ്രാന്‍സിസ് (കെസിഎം), ഷോണ്‍ ജോര്‍ജ് (സ്വത), അബ്രഹാം (സ്വതന്ത്രന്‍), സിയാം സി അഷറഫ് (ടിഎംസി), ജോര്‍ജ് ചാക്കോ (സ്വത), തോമസ് പി ടി (സ്വതന്ത്രന്‍). പാലായില്‍ ആറുപത്രിക സമര്‍പ്പിച്ചു. കെ ബാബു (സ്വത), മാണി സി കാപ്പന്‍ (എന്‍സിപി), ബെന്നി (എന്‍സിപി), ആന്റണി (സ്വതന്ത്രന്‍), ഹസന്‍കുഞ്ഞ് പി എസ് (സ്വതന്ത്രന്‍), ഷൈജുമോന്‍ (സ്വത). കടുത്തുരുത്തിയില്‍ നാലുപത്രിക സമര്‍പ്പിച്ചു. രാജീവ് (സ്വത), ആര്‍ഒയ്ക്കു മുമ്പാകെ പത്രിക സമര്‍പ്പിച്ചു. ജിനീഷ് ജോണ്‍ (ബിഎസ്പി) സിവിന്‍സണ്‍ (എന്‍ഡിഎ), സിന്ധുമോള്‍ ജേക്കബ് (സ്വത.). വൈക്കത്ത് മൂന്ന് പത്രിക നല്‍കി. സനീഷ് കുമാര്‍ (ഐഎന്‍സി) ലേഖ (ബിഡിജെഎസ്), ചന്ദ്രശേഖരന്‍ (ബിഎസ്പി) എന്നിവരാണ് പത്രിക നല്‍കിയത്.
ഏറ്റുമാനൂരില്‍ മൂന്ന് പത്രിക സമര്‍പ്പണം നടന്നു. ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ (സ്വത.) എന്‍ ഡി ചാക്കോ (കെസിഎം), എ ജി തങ്കപ്പന്‍ (ബിഡിജെഎസ്). കോട്ടയത്ത് മൂന്ന് പത്രിക സമര്‍പ്പിച്ചു. പി ജെ വര്‍ഗീസ് (സിപിഎം), ഗീതാകൃഷ്ണന്‍ പി കെ (ബിഎസ്പി), ജോയ് ജോ (സ്വത.) എന്നിവരാണ് പത്രിക നല്‍കിയത്. പുതുപ്പള്ളിയില്‍ അഞ്ച് പത്രിക സമര്‍പ്പിച്ചു.
അമല്‍രാജ് (സ്വത), എ കെ ഷാജി (സ്വത), കൃഷ്ണകുമാര്‍ (ബിജെപി), ഉമ്മന്‍ചാണ്ടി (ഐഎന്‍സി), ഫ്‌ളോറി മാത്യു (സിപിഎം), ചെറിയാന്‍ (എസ്‌യുസിഐ) എന്നിവരാണ് പത്രിക നല്‍കിയത്. കാഞ്ഞിരപ്പള്ളിയില്‍ ആറു പത്രിക നല്‍കി. മാനോജ് കെ കെ (ടിഎംസി), അച്യൂതന്‍ കെ പി (സ്വത.) എ എം മാത്യു (സ്വത.), ജയരാജന്‍ എന്‍ (കെസിഎം), മാനോജ് (ബിജെപി), മനോജ് കെ പി (ബിജെപി) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. പുതുപ്പള്ളിയില്‍ ജോര്‍ജ (ബിജെപി), ജെയ്ക്ക് സി തോമസ് എന്നിവര്‍ അധിക പത്രിക സമര്‍പ്പിച്ചു.
പൂഞ്ഞാറില്‍ പി സി ജോര്‍ജ് (സ്വത), ജോസഫ് ചാക്കോ (സ്വത) എന്നിവര്‍ അധികപത്രിക നല്‍കി. പാലായില്‍ സാബു എബ്രഹാം (സ്വത.), ഹരി എന്‍ (ബിജെപി) എന്നിവരും അധിക പത്രിക നല്‍കി. വൈക്കത്ത് സി കെ ആശ(സിപിഐ), ചങ്ങനാശ്ശേരിയില്‍ അല്‍ത്താഫ് ഹസന്‍(എസ്ഡിപിഐ), കോട്ടയത്ത് റെജി സഖറിയ (സിപിഎം) അധികപത്രിക നല്‍കി.
Next Story

RELATED STORIES

Share it