palakkad local

ജില്ലയില്‍ ക്ഷയരോഗികളുടെ എണ്ണത്തില്‍ വര്‍ധന

പാലക്കാട്: ജില്ലയില്‍ ക്ഷയരോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്. മുറ്റു ജില്ലകളേക്കാള്‍ ജില്ലയില്‍ വര്‍ഷം തോറും ക്ഷയരോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 27924 ആളുകളുടെ കഫം പരിശോധിച്ചതില്‍ നിന്നും 1226 പേര്‍ക്ക് കഫത്തില്‍ അണുക്കളുള്ള ക്ഷയരോഗാവസ്ഥ കണ്ടെത്തുകയുണ്ടായി. ഇവരില്‍ 51 പേര്‍ക്ക് എച്ച് ഐ വിയും ക്ഷയരോഗവും കഫത്തില്‍ അണുക്കളില്ലാത്ത ക്ഷയരോഗവും കൂടി കണക്കാക്കിയാല്‍ 2206 പേര്‍ കഴിഞ്ഞ വര്‍ഷം ക്ഷയരോഗ ചികില്‍സക്ക് വിധേരായിട്ടുണ്ട്.2011ല്‍ 2245, 2012ല്‍ 2158, 2013ല്‍ 2147, 2014ല്‍2289 എന്നിങ്ങിനെയായിരുന്നു ക്ഷയരോഗബാധിതര്‍. ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതരമായ ക്ഷയരോഗം 2011ല്‍ 16, 2012ല്‍ 26, 2013ല്‍ 12, 2014ല്‍ 14,2015ല്‍ 13 ഇപ്രകാരമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എക്‌സ് ആര്‍ ടി ബി ബാധിച്ചവര്‍ ജില്ലയില്‍ അഞ്ചു പേരാണുള്ളത്. ഇതില്‍ ഒരാള്‍ ചികില്‍സ പൂര്‍ത്തിയാക്കുകയും മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. ഒരാള്‍ ചികില്‍സയിലുമാണ്. ഈ അവസ്ഥയുടെ ചികില്‍സാ കാലയളവ് 30-33 മാസം വരെയാണ്. 6-8 ലക്ഷം വരെ ചെലവ് വരുന്ന ഈ ചികിത്സ തികച്ചും സൗജന്യമായാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്നത്.
ജില്ലയെ 6 ടി ബി യൂനിറ്റുകളായി തിരിച്ചാണ് പുതുക്കിയ ദേശീയ ക്ഷയരോഗ നിയന്ത്രണപരിപാടിയിലൂടെ ക്ഷയരോഗ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കി വരുന്നത്. പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി എന്നിങ്ങിനെയാണ് ആറ് ടി ബി യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ കീഴില്‍ 42 കഫ പരിശോധന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യപാനികള്‍, പുകവലിക്കാര്‍, പോഷകാഹാര കുറവുള്ളവര്‍, പ്രമേഹരോഗികള്‍, എച്ച് ഐ വി അണുബാധിതര്‍ മറ്റു ഇതര ഗുരുതര കോശ രോഗികള്‍ എന്നിവര്‍ക്ക് പ്രതിരോധ ശേഷി കുറയുന്നതിനുള്ള സഹാചര്യം നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് ക്ഷയരോഗ സാധ്യത പത്ത് മുതല്‍ അമ്പത് ശതമാനം കൂടുതലാണ്. സൗജന്യ ക്ഷയരോഗനിര്‍ണ്ണയവും ചികില്‍സയും പുതുക്കിയ ദേശീയക്ഷയരോഗ നിയന്ത്രണ പരിപാടിയിലൂടെ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ലഭ്യമാണ്. 6 മുതല്‍ 8 മാസക്കാലത്തെ ഡോട്ട്‌സ് ചികില്‍സയിലൂടെ ക്ഷയരോഗം പൂര്‍ണ്ണമായും ഭേദമാക്കാം. ഒന്നില്‍ കൂടുതല്‍ ദിവസം ചുമക്കുകയാണെങ്കില്‍ ഉടനെ തന്നെ ആശുപത്രികളില്‍ എത്തിപരിശോധന നടത്തിയാല്‍ പ്രരംഭഘട്ടത്തില്‍ ക്ഷയരോഗം തിരിച്ചറിയാനും ഉടനെ ഭേദമാക്കാനും സാധ്യമാകുമെന്ന് ജില്ലാ ടിബി ഓഫിസര്‍ എ കെ അനിത പറഞ്ഞു.
Next Story

RELATED STORIES

Share it