malappuram local

ജില്ലയില്‍ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു

മലപ്പുറം: ജില്ലയില്‍ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. 2014ല്‍ മലപ്പുറം ചൈല്‍ഡ്‌ലൈനില്‍ മാത്രം 160 ഓളം ലൈംഗികാതിക്രമണ കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം 130 കേസുകള്‍ റിപോര്‍ട്ട് ചെയ്ത് കഴിഞ്ഞു. 2015 ഒക്ടോബര്‍ വരെ നടന്ന ശിശു വിവാഹങ്ങള്‍ 97 ഉം കുട്ടികള്‍ക്കു നേരെയുണ്ടായ ശാരീരിക കൈയേറ്റങ്ങള്‍ 111 ഉം കുട്ടികളെ തൊഴിലെടുപ്പിച്ച കേസുകള്‍ 23 ആണ്.
കേസുകളുടെ എണ്ണം കൂടാന്‍ കാരണം കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതലായതാണെന്നു ചൈല്‍ഡ് ൈലന്‍ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2015 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ കുട്ടികള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങളുടെ മൊത്തം എണ്ണം 367 ആണ്. ബാലാവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു ഏജന്‍സികളുടെ കണക്കുകള്‍ ഇതിനു പുറമെയാണ്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ചൈല്‍ഡ് ലൈന്‍ സെ ദോസ്തി എന്ന പ്രചാരണം രാജ്യവ്യാപകമായി നടക്കുകയാണ്. ഇതോടനുബന്ധിച്ച് നവംബര്‍ 14 മുതല്‍ 20 വരെ വ്യത്യസ്ത പരിപാടികള്‍ നടക്കും. 14ന് ചില്‍ഡ്രന്‍സ് ഡേ റാലിയോടെയായിരുന്നു തുടക്കം.
15ന് കോട്ടക്കല്‍ ബസ്‌സ്റ്റാന്റില്‍ ചൈല്‍ഡ് റൈറ്റ് എക്‌സ്‌പൊ, 16ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്താനും കാര്‍ട്ടൂണ്‍ അടക്കമുള്ള പ്രചരണങ്ങള്‍. 17ന് സുരക്ഷാ ബന്ധന്‍ കൈയില്‍ കെട്ടുക, 18ന് സ്മയില്‍ എന്ന പേരില്‍ പരിപാടി, 19ന് തിരൂര്‍ ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍ ചൈല്‍ഡ് റൈറ്റ്‌സ് എക്‌സ്പ്രസ്, 20ന് സൈക്കിള്‍ റാലി തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സി പി സലീം, അമീര്‍ കാരക്കാട്, കൗണ്‍സിലര്‍മാരായ റാഷിദ്, രാജുകൃഷ്ണന്‍, വസീം പരി, രജീഷ് ബാബു അറിയിച്ചു.
Next Story

RELATED STORIES

Share it