thrissur local

ജില്ലയില്‍ ഒമ്പത് ബൂത്തുകളില്‍ ഇന്ന് വീണ്ടും വോട്ടര്‍മാരെത്തും

തൃശൂര്‍: ജില്ലയിലെ ഒമ്പത് പോളിങ് ബൂത്തുകളില്‍ റീപോളിങ്ങിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. യന്ത്രത്തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ട ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടത്തുക. രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് സമയം.
തിരുവില്വാമല ഗ്രാമപ്പഞ്ചായത്ത് 15ാം വാര്‍ഡ് - പൂതനക്കര രണ്ടാം നമ്പര്‍ ബൂത്ത് ആക്കപ്പറമ്പ് അഗ്രിക്കള്‍ച്ചര്‍ ക്വാര്‍ട്ടേര്‍സ് - ബി ബ്ലോക്ക്, പഴയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് 20ാം വാര്‍ഡ് വെളളാര്‍ക്കുളം ഒന്നാം നമ്പര്‍ ബൂത്ത് - പഴയന്നൂരിലെ സ്റ്റേറ്റ് സീഡ് ഫാം, അരിമ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് 13ാം വാര്‍ഡ് കുന്നത്തങ്ങാടി ഒന്നാം നമ്പര്‍ ബൂത്ത് അരിമ്പൂര്‍ ഗവ. യുപി സ്‌കൂള്‍ സി ബ്ലോക്ക് (ഡി), അരിമ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് 17 ാം വാര്‍ഡ് എറവ് സൗത്ത് ഒന്നാം നമ്പര്‍ ബൂത്ത് എറവ് ടിഎഫ്എം സ്‌കൂള്‍ വെസ്റ്റ് ബ്ലോക്ക്, കയ്പമംഗലം ഗ്രാമപ്പഞ്ചായത്ത് 4 പഞ്ചായത്ത് ഓഫിസ് വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്ത് കയ്പമംഗലം വിജയഭാരതി എല്‍പി സ്‌കൂള്‍ എ ബ്ലോക്ക്, ഏങ്ങണ്ടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് 13 ഫിഷറീസ് വാര്‍ഡിലെ രണ്ടാം നമ്പര്‍ ബൂത്ത് കോട്ട കടപ്പുറം ജി എഫ്‌യുപി സ്‌കൂള്‍ - കിഴക്ക് പടിഞ്ഞാറ് കെട്ടിടം, അന്നമനട ഗ്രാമപഞ്ചായത്ത് 15 എടയാറ്റൂര്‍ വാര്‍ഡിലെ ഒന്നാം നമ്പര്‍ ബൂത്ത് കുമ്പിടി എല്‍എഫ്എല്‍പി സ്‌കൂള്‍ മിഡില്‍ പാര്‍ട്ട്, ചേലക്കര ഗ്രാമപ്പഞ്ചായത്ത് 13 അന്തിമഹാകാളന്‍ കാവിലെ ഒന്നാം നമ്പര്‍ ബൂത്ത് സിജിഇഎം എല്‍പി സ്‌കൂള്‍ - എ ബ്ലോക്ക്, ചേലക്കര ഗ്രാമ പ്പഞ്ചായത്ത് 13 അന്തിമഹാകാളന്‍ കാവ് രണ്ടാം നമ്പര്‍ ബൂത്ത് സിജിഇഎം എല്‍പി സ്‌കൂള്‍ ബി ബ്ലോക്ക് എന്നീ ബൂത്തുകളിലാണ് റീപോളിങ് നടക്കുക.
റീപോളിങിനോടനുബന്ധിച്ച് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിങ് നടക്കുന്ന വാര്‍ഡുകളുടെ പരിധിയില്‍ വെളളിയാഴ്ച വൈകീട്ട് 5 വരെ മദ്യനിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ പോളിങ് തുടങ്ങി അല്‍പ സമയത്തിന് ശേഷമാണ് എല്ലായിടത്തും വോട്ടിങ് യന്ത്രത്തില്‍ തകരാറ് കണ്ടത്. തകരാര്‍ പരിഹരിച്ച ശേഷവും പോളിങ് മുടങ്ങിയ ബൂത്തുകളിലാണ് റീ പോളിങ്.
വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് സംഭവിച്ചത് അസ്വഭാവികമാണെന്നും ഉടന്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യതിരഞ്ഞെടെപ്പ് കമ്മീഷണര്‍ കെ ശശീധരന്‍ നായര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it