kozhikode local

ജില്ലയില്‍ എസ്ഡിപിഐക്ക് മുന്നേറ്റം

കോഴിക്കോട്: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ്ഡിപിഐക്ക് മികവാര്‍ന്ന മുന്നേറ്റം. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ അഴിയൂരിലും, ചാലിയത്തും വിജയിച്ച എസ്ഡിപിഐ പത്തിടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തി. കടലുണ്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചാലിയത്ത് വി ജമാല്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തിയത് 280 വോട്ടിനാണ്. അഴിയൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡായ അഞ്ചാംപിടികയില്‍ 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സഹീര്‍ പുനത്തില്‍ യുഡിഎഫിനെ പരാജയപ്പെടുത്തിയത്.
ജില്ലാ പഞ്ചായത്തില്‍ 9 സ്ഥലത്ത് മല്‍സരിച്ച പാര്‍ട്ടി 10,632 വോട്ട് നേടി. ജില്ലാ പഞ്ചായത്തില്‍ ഇടത് വലത് മുന്നണികള്‍ തമ്മില്‍ 7542 വോട്ടിന്റെ വ്യത്യാസമേയുള്ളു. അതുകൊണ്ട് തന്നെ എസ്ഡിപിഐ പിടിച്ച വോട്ട് നിര്‍ണായകമായി. ജില്ലാ പഞ്ചായത്തില്‍ നാദാപുരത്ത് എന്‍ വി മുനീര്‍ 1229, പേരാമ്പ്രയില്‍ കെപി ഗോപി 999, തിരുവമ്പാടിയില്‍ റോബിന്‍ ജോസ് 398, കുന്ദമംഗലത്ത് യു കെ ഡെയ്‌സി ബാലസുബ്രഹ്മണ്യന്‍ 1459, ഈങ്ങാപ്പുഴയില്‍ വേലായുധന്‍ വേട്ടാത്ത് 963, ചാത്തമംഗലത്ത് ഫാത്തിമത്ത് സുഹറ 1367, മടവൂരില്‍ ഇസ്മായില്‍ ആരാമ്പ്രം 1538, മണിയൂരില്‍ ഇസ്മയില്‍ കമ്മന 1481, ചോറോട് റഊഫ് ചോറോട് 1198, എന്നിങ്ങനെയാണ് വോട്ടിങ് നില. ഫറോക്ക് മുന്‍സിപാലിറ്റിയിലെ ഒന്നാം വാര്‍ഡില്‍ 305 വോട്ട് നേടിയ സുബൈദ കെ രണ്ടാസ്ഥാനത്ത് എത്തി.
കിഴക്കോത്ത് പഞ്ചായത്തിലെ 4ാംവാര്‍ഡില്‍ അബ്ദുല്ല കത്തറമ്മല്‍ 461ഉം വടകര മുന്‍സിപാലിറ്റിയില്‍ 44ാം വാര്‍ഡില്‍ സജീര്‍ 292ഉം 45ാം വാര്‍ഡില്‍ മുഹ്‌സിന 436ഉം 46ാം വാര്‍ഡില്‍ സമീര്‍416ഉം വോട്ടുകള്‍ കരസ്ഥമാക്കി രണ്ടാം സ്ഥാനത്ത് എത്തി. 600 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥിരമായി ജയിക്കാറുള്ള അഴിയൂര്‍ ഒന്നാം വാര്‍ഡില്‍ ജില്ലാ സിക്രട്ടറി സാലിം അഴിയൂര്‍ 415 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തി. 49 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. അഴിയൂര്‍ 16ാം വാര്‍ഡില്‍ 227 വോട്ടുകള്‍ നേടിയ സെമീന എരിക്കില്‍, ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ 220വോട്ട് നേടിയ മുസ്തഫ കവലാട്ട് എന്നിവരും മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. പാര്‍ട്ടി പിന്തുണച്ച ഫറോക്ക് മുനിസിപ്പാലിറ്റിയിലെ 16ാം വാര്‍ഡിലെ ടി നുസ്രത്തും കട്ടിപ്പാറ പഞ്ചായത്തിലെ മുഹമ്മദ് രിഫായിയും വിജയിച്ചു. പാര്‍ട്ടിയുടെ പിന്തുണയോട് കൂടി മല്‍സരിച്ച നാദാപുരം മരുതോങ്കര പഞ്ചായത്ത് വാര്‍ഡ് 2ലെ റഷീദ് 430ഉം വാര്‍ഡ് 14ല്‍ ഉമൈബ 256ഉം വാണിമേല്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ ആരിഫ 271ഉം വോട്ടുകള്‍ കരസ്ഥമാക്കി രണ്ടാം സ്ഥാനത്ത് എത്തി.
മുസ്‌ലിംലീഗ് നേതാവ് ബംഗ്ലത്ത് മുഹമ്മദിനെതിരേ നാദാപുരം 17ാം വാര്‍ഡില്‍ മല്‍സരിച്ച അയ്യൂബ് 209 വോട്ടുകള്‍ കരസ്ഥമാക്കി. കോഴിക്കോട് കോര്‍പറേഷനിലെ വെള്ളയില്‍ യുഡിഎഫ് 20 വോട്ടുകള്‍ക്ക് മാത്രം വിജയിച്ചപ്പോള്‍ എസ്ഡിപിഐയുടെ കെ റുഖിയ 199 വോട്ടുകള്‍ നേടി.
ബ്ലോക്ക് പഞ്ചായത്തിലും പാര്‍ട്ടിക്ക് മികച്ച വോട്ടുകളാണ് ലഭിച്ചത്. പാര്‍ട്ടിക്ക് മികച്ച വിജയം നല്‍കിയ വോട്ടര്‍മാര്‍ക്കും കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകര്‍ക്കും ജില്ലാ സെക്രട്ടേറിയേറ്റ് നന്ദി പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍ എം എ സലീം, ജനറല്‍ സെക്രട്ടറി കെ കെ ഷുക്കൂര്‍മാസ്റ്റര്‍, സെക്രട്ടറിമാരായ കെ പി ഗോപി, സാലിം അഴിയൂര്‍, സലീം കാരാടി, എസ് നജീബ്, ട്രഷറര്‍ സി പി മജീദ്ഹാജി, വി എ മജീദ്, ഇ നാസര്‍, ഇസ്മയില്‍ കമ്മന, പി പി നൗഷീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it