Idukki local

ജില്ലയില്‍ എസ്എസ്എല്‍സി വിജയം 97.14 ശതമാനം

തൊടുപുഴ: എസ്എസ്എല്‍സി പരീക്ഷയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ തോതില്‍ വിജയ ശതമാനത്തില്‍ കുറവ്.ജില്ലയില്‍ ഇത്തവണ 97.14 ശതമാനമാണ് വിജയം.ഇത്തവണ 73 സ്‌കൂളുകളാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയത്.ഇതില്‍ 37 സര്‍ക്കാര്‍ സ്‌കുളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയത് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിനു ഇരട്ടി മധുരമായി മാറി.തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 38 സ്‌കൂളുകള്‍ 100 സഥമാനം വിജയം കരസ്മാക്കി.
19 ഗവണ്‍മെന്റ് സ്‌കൂളുകളാണ് തൊടുപുഴയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയത്.കട്ടപ്പന വിദ്യഭ്യാസ ജില്ലയില്‍ 35 സ്‌കൂളുകളില്‍ 100 ശതമാനം വിജയം കരസ്ഥമാക്കി ഇവിടെയും 18 ഗവണ്‍മെന്റ് സ്‌കൂളുകളാണ് മുന്‍പന്തിയില്‍.ഇത്തവണ ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരിക്ഷയെഴുതിയത് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കല്ലാറിലാണ്.404 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 396 പേര്‍ ജയിച്ചു.8 പേര്‍ തോറ്റു.98.02 ശതമാനമാണ് ഇവിടുത്തെ വിജയ ശതമാനം.
ഏറ്റവും കുറവ് കുട്ടികള്‍ പരിക്ഷയെഴുതിയത് ജിഎച്ച്എസ് പെരിഞ്ചാംകുട്ടിയിലാണ്.് 3 പേര്‍ പരിക്ഷയെഴുതി 3 പേരും വിജയിച്ചു.ഏയ്ഡഡ് സ്‌കൂളുകളില്‍ ഏറ്റവും കുററ്്വ് കുട്ടികള്‍ പരിക്ഷയെഴുതിയത് എസ്ജിഎച്ച്എസ് മുക്കുളത്താണ് ഇതില്‍ 9 പേര്‍ പരിക്ഷയെഴുതി 9 പേരും വിജയം കരസ്ഥമാക്കി.ജില്ലയില്‍ ആകെ മൊത്തം എസ്എസ്എല്‍സി പരീക്ഷയെഴുതിയത് 13749 പേരാണ്.ഇതില്‍ 13356 പേരും വിജയിച്ചു.453 പേരാണ് എ പ്ലസ് കരസ്ഥമാക്കിയത്.പെണ്‍കുട്ടികള്‍ 324 എപ്ലസ് കരസ്ഥമാക്കിയക്കോള്‍ ആണ്‍കുട്ടികള്‍ 129 ഏപ്ലസിലൊതുങ്ങി.കഴിഞ്ഞ വര്‍ഷം 91 സ്‌കൂളുകളാണ് നൂറുമേനി വിജയം കൈവരിച്ചത്.തൊടുപുഴയില്‍ 46 സ്‌കൂളുകളും കട്ടപ്പനയില്‍ 45 സ്‌കൂളുകളുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.ജില്ലയില്‍ ഉപരി പഠനത്തിന് യോഗ്യത നേടാത്ത 393 വിദ്യാര്‍ഥികളാണുള്ളത്.കഴിഞ്ഞ വര്‍ഷം തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 148 കുട്ടികളും കട്ടപ്പനയില്‍ നിന്ന് 110 വിദ്യാര്‍ഥികളുമാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.കഴിഞ്ഞ തവണത്തേക്കാള്‍ 66 പേര്‍ ഇത്തവണ ഏപ്ലസ് കരസ്ഥമാക്കി.
ജിഎച്ച്എസ് പഴയരിക്കണ്ടം,ജിഎച്ച്എസ് വെള്ളത്തൂവല്‍,ജിഎച്ച്എസ് ത്രോപ്രാംകുടി,ജിഎച്ച്എസ് മുനിയറ,ജിഎച്ച്എസ് ചെമ്പകപ്പാറ,ജിഎച്ച്എസ് പെരിങ്ങാശേരി,ജിടിഎച്ച്‌സ് കട്ടപ്പന,ജിവിഎച്ച്എസ് വാഴത്തോപ്പ്,ജിഎച്ച്എച്ച്എസ് മണിയാറന്‍കുടി,ജിഎച്ച്എസ് തട്ടക്കുഴ,എംആര്‍എസ് പീരുമേട് തുടങ്ങിയ ഗവണ്‍മെന്റ് സ്‌കൂളുകളാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയത്.എസ്എസ്എച്ച് എസ് വഴിത്തല,എസ് വിഎച്ച്എസ് വാഴത്തോപ്പ്,ഫാത്തിമ മാതാ കൂമ്പന്‍പാറ,എസ്എഎച്ച്എസ് മുണ്ടക്കയം,കാര്‍മല്‍ മാതാ മാ്ങ്കടവ്,ഓസാനം ഇഎംഎച്ച്എസ് കട്ടപ്പന,എസ് എച്ച്ജി എച്ച് എസ് മുതലക്കോടം, സെന്റ് തോമസ് എച്ച് എസ് അട്ടപ്പള്ളം എന്നി അണ്‍എയ്ഡഡ്,എയ്ഡഡ് സ്‌കൂളുകളും വിജയം കരസ്ഥമാക്കി.
Next Story

RELATED STORIES

Share it