kozhikode local

ജില്ലയില്‍ ഇത്തവണ ഹരിത ബൂത്തുകള്‍

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇത്തവണ ഹരിത പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്ലാസ്റ്റിക് സാധനങ്ങള്‍, ഫഌക്‌സ് ബോര്‍ഡുകള്‍ തുടങ്ങിയവ പോളിങ് ബൂത്തുകളിലോ പരിസരത്തോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി ബൂത്തുകളിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ദേശസാല്‍കൃത ബാങ്ക് മാനേജര്‍മാരുടെ യോഗത്തില്‍ കലക്ടര്‍ പറഞ്ഞു.
വോട്ട് ചെയ്യാനെത്തുന്ന ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സൗകര്യത്തിനായി റാംപ് സംവിധാനം, വോട്ടര്‍മാര്‍ക്ക് കാത്തിരിപ്പ് സൗകര്യം, കുടിവെള്ളം, ടോയ്‌ലെറ്റ് തുടങ്ങിയ ഒരുക്കുന്നതില്‍ ബാങ്ക് മാനേജര്‍മാര്‍ സഹകരണം വാഗ്ദാനം ചെയ്തു. ഇതിനു പുറമെ എസ്എംഎസ് തുടങ്ങിയ സംവിധാനങ്ങളിലൂടെ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുന്നതിനും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനുമായുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് പദ്ധതിയിലും ബാങ്കുകള്‍ പങ്കാളികളാവും.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ടി ജെനില്‍കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ്, ലീഡ്ബാങ്ക് മാനേജര്‍ കെ ഭുവനദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it