kannur local

ജില്ലയില്‍ ഇതുവരെ നല്‍കിയത് 55 പത്രികകള്‍

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനായി ജില്ലയില്‍ 16 സ്ഥാനാര്‍ഥികള്‍ കൂടി ഇന്നലെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. പയ്യന്നൂര്‍: എം കെ ആനിയമ്മ, രാജഗോപാലന്‍ നമ്പ്യാര്‍(ബിജെപി), കല്ല്യാശ്ശേരി: അമൃത രാമകൃഷ്ണന്‍(ഐഎന്‍സി), എം ടി പി സൈനുദ്ദീന്‍, വി വി ചന്ദ്രന്‍(മറ്റുള്ളവര്‍), തളിപ്പറമ്പ്: പി കെ അയ്യപ്പന്‍ മാസ്റ്റര്‍, പി ബാലകൃഷ്ണന്‍ മാസ്റ്റര്‍(ബിജെപി), ഇരിക്കൂര്‍: എ കെ ഷാജി(സ്വതന്ത്രന്‍), അഴീക്കോട്: കെ കെ അബ്ദുള്‍ ജബ്ബാര്‍(എസ്ഡിപിഐ), എം ജെ ജോസഫ്(മറ്റുള്ളവര്‍), കണ്ണൂര്‍: കെ ജി ബാബു(ബിജെപി), ധര്‍മടം: ടി നിയാസ്(എസ്ഡിപിഐ), തലശ്ശേരി: വി കെ സജീവന്‍(ബിജെപി), കൂത്തുപറമ്പ്: സി സദാനന്ദന്‍ മാസ്റ്റര്‍(ബിജെപി), മട്ടന്നൂര്‍: കെ പി പ്രശാന്തന്‍(ജെഡിയു), പി റഫീഖ്(എസ്ഡിപിഐ) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
ഇതോടെ ജില്ലയില്‍ ഇതുവരെ പത്രിക നല്‍കിയവരുടെ എണ്ണം 55 ആയി.
കല്ല്യാശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അമൃത രാമകൃഷ്ണന്‍ വരണാധികാരി ജില്ലാ സപ്ലൈ ഓഫിസര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. രാവിലെ പിതാവ് എന്‍ രാമകൃഷ്ണന്റെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് പത്രിക നല്‍കാനെത്തിയത്.
അതിന് മുമ്പ് തളാപ്പ് സുന്ദരേശ്വര ക്ഷേത്രം, പിള്ളയാര്‍കോവില്‍, വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തി.
തെക്കീബസാറിലെ ജില്ലാ ലീഗ് കമ്മിറ്റി ഓഫിസില്‍ നിന്നു പ്രകടനമായെത്തിയാണ് പത്രിക നല്‍കിയത്. വി കെ അബ്ദുല്‍ഖാദര്‍ മൗലവി, കെ സുരേന്ദ്രന്‍, കെ പി നൂറുദ്ദീന്‍, പി കുഞ്ഞിമുഹമ്മദ്, കെ സി കടമ്പൂരാന്‍, പി രാമകൃഷ്ണന്‍, സുമ ബാലകൃഷ്ണന്‍, വി എ നാരായണന്‍, സി വി സന്തോഷ്, രാമചന്ദ്രന്‍ മാസ്റ്റര്‍, പ്രിജീഷ് കുമാര്‍, അഡ്വ. പി ഇന്ദിര പ്രകടനത്തിന് നേതൃത്വം നല്‍കി. ബിജെപി കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി കെ ജി ബാബു ജില്ലാ പട്ടിക ജാതി വികസന ഓഫിസര്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. പി കെ വേലായുധന്‍, കെ രഞ്ചിത്ത്, എ ഒ രാമചന്ദ്രന്‍, കെ കെ വിനോദ്, അഡ്വ. അംബിക സുദന്‍, അഡ്വ. രഞ്ചന്‍, ടി സി മനോജ്, കെ പ്രശോഭ്, എ ദാമോദരന്‍ സംബന്ധിച്ചു. തലശ്ശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി വി കെ സജീവന്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ പത്രിക നല്‍കി.
അഡ്വ. വി രത്‌നാകരന്‍, കെ രഞ്ജിത്ത്, വര്‍ക്കിവട്ടപ്പാറ, ടി ടി രതീഷ് ബാബു, എന്‍ ഹരിദാസ്, അഡ്വ. പ്രേമരാജന്‍, കെ എന്‍ മോഹനന്‍, പത്മിനി സംബന്ധിച്ചു.
Next Story

RELATED STORIES

Share it