kasaragod local

ജില്ലയിലെ 54 ബൂത്തുകളില്‍ പോളിങ് ശതമാനം 90 കടന്നു

കാസര്‍കോട്: ജില്ലയിലെ 799 ബൂത്തുകളില്‍ 54 എണ്ണത്തില്‍ പോളിങ് ശതമാനം 90 കടന്നു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 30 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണമണല്‍സരം നടന്ന മഞ്ചേശ്വരത്ത് ഒരു ബൂത്തില്‍ പോലും പോളിങ് തൊണ്ണൂറ് ശതമാനത്തില്‍ എത്തിയില്ല. ജിഎച്ച്എസ്എസ് പഡ്രെയിലെ 167-ാം ബൂത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. 87.06 ശതമാനം.
ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ 11 ബൂത്തുകളിലും ക ാസര്‍കോട്ട് രണ്ടു ബൂത്തുകളിലുമാണ് പോളിങ് ശതമാനം 90 കടന്നത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരത്തെ പാലായി എഎല്‍പിഎസിലെ 22-ാം ബൂത്തിലാണ് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത, 97.79ശതമാനം . 816 വോട്ടര്‍മാരില്‍ 798 പേര്‍ ഇവിടെ വോട്ട് ചെയ്തു. തൃക്കരിപ്പൂരില്‍ ആകെ പോളിങ് 81.04 ആണ്.
പോളിങ് 90 ശതമാനം കടന്ന ബൂത്തുകള്‍
കാസര്‍കോട് മണ്ഡലം: കുഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിലെ 31-ാം ബൂത്തില്‍ 90.91. 1342 ല്‍ 1220 വോട്ട് ചെയ്തു. കൊല്ലമ്പാടി ജിഎല്‍പിഎസ് 124-ാം ബൂത്ത്-90.24 ശതമാനം. 1517ല്‍ 1369 ചെയ്തു.ജിഎച്ച്എസ്എസ് ചെര്‍ക്കള സെന്‍ട്രല്‍ (വെസ്റ്റ് സൈഡ്) 86-ാം നമ്പര്‍ ബൂത്തില്‍ 93.60 ശതമാനമാണ് പോളിങ്.
ഉദുമ മണ്ഡലം:ഇരിയണ്ണി ജിവിഎച്ച്എസിലെ 45-ാം ബൂത്തില്‍ 90. 949ല്‍ 854. പാക്കം ജിഎച്ച്എസ്എസ് 94-ാം ബൂത്ത് 94.25. 1321ല്‍ 1245. ഇതേ സ്‌കൂളിലെ 96-ാം നമ്പര്‍ ബൂത്തില്‍ 95.74 ശതമാനം. 986 വോട്ടില്‍ 944. ഗവ.അപ്പര്‍ പ്രൈമറി സ്‌കൂള്‍ കൂട്ടക്കനി 111-ാം നമ്പര്‍ ബൂത്തില്‍ 92.02. 1165ല്‍ 1072 ചെയ്തു. മുന്നാട് എയുപിഎസ്. 113-ാം ബൂത്ത്. 91.92 ശതമാനം. 1275ല്‍ 1172. ഇതേ സ്‌കൂളിലെ 115ാം ബൂത്തില്‍ 90.86 ശതമാനം പോളിങ്. 1378ല്‍ 1252 ചെയ്തു. ബേഡഡുക്ക ജിഎല്‍പി സ്‌കൂളിലെ 119-ാം ബൂത്തില്‍ 90.75. 1319ല്‍ 1195 ചെയ്തു.ജിഎല്‍പിഎസ് ചേരിപ്പാടി 125-ാം ബൂത്തില്‍ 90.25. 1251ല്‍ 1129 ചെയ്തു. ബേത്തൂര്‍പാറ ജിഎച്ച്എസ്എസ് 157-ാം ബൂത്ത് 93.02. 989ല്‍ 920 ചെയ്തു. ഇതേ സ്‌കൂളിലെ 158-ാം ബൂത്തില്‍ 93.68 രേഖപ്പെടുത്തി. 1028 വോട്ടില്‍ 963 രേഖപ്പെടുത്തി. കുറ്റിക്കോല്‍ എയുപിഎസില്‍ 159-ാം ബൂത്തില്‍ 90.42 ശതമാനം. 1284ല്‍ 1161 ചെയ്തു.
കാഞ്ഞങ്ങാട് മണ്ഡലം: -കോട്ടപ്പാറ ജിഎല്‍പി സ്‌കൂളില്‍ 30 -ാം ബൂത്തില്‍ 90.26. 1201ല്‍ 1084 ചെയ്തു. കീക്കാംകോട്ട് ജിഎല്‍പിഎസില്‍ 35-ാം ബൂത്തില്‍ 92. 06. 1184ല്‍ 1090 ചെയ്തു. ജിഎച്ച്എസ്എസ് കാഞ്ഞിരപ്പൊയിലി ല്‍ 36-ാം ബൂത്തില്‍ 95.75. 1223ല്‍ 1171 ചെയ്തു. മലപ്പച്ചേരി ജിഎല്‍പി സ്‌കൂളിലെ 37-ാം ബൂത്തില്‍ 94.21 ശതമാനം. 1313ല്‍ 1237. ജിയുപി സ്‌കൂള്‍ മടിക്കൈ ആലംപാടി 38-ാം ബൂത്തില്‍ 94.44 ശതമാനം. 1186ല്‍ 1120 ചെയ്തു. ഇതേ സ്‌കൂളിലെ 39-ാം ബൂത്തില്‍ 93.67. 1122ല്‍ 1051 ചെയ്തു. ജിഎച്ച്എസ്എസ് മടിക്കൈ മേക്കാട്ട് 40-ാം നമ്പര്‍ ബൂത്തില്‍ 92.09 ശതമാനം. 1188ല്‍ 1094 ചെയയ്തു. ഇതേ സ്‌കൂളിലെ 41-ാം ബൂത്തില്‍ 90.35 ശതമാനം.കക്കാട്ട് ജിഎച്ച്എസ്എസ്എസിലെ 42-ാം ബൂത്തില്‍ 91.1. ഇതേ സ്‌കൂളിലെ 43-ാം ബൂത്തില്‍ 91.3. ജിഎല്‍പിഎസ് പുലിയന്നൂരില്‍ 152-ാം ബൂത്തില്‍ 96.6.
തൃക്കരിപ്പൂര്‍ മണ്ഡലം: പാലായി എഎല്‍പിഎസിലെ 22-ാം ബൂത്തില്‍ 97.79. 816ല്‍ 798 ചെയ്തു. എയുപിഎസ് ചാത്തോത്ത് 26-ാം ബൂത്തില്‍ 91.15. 1039ല്‍ 947 ചെയ്തു. ഇതേ സ്‌കൂളിലെ 27-ാം ബൂത്തില്‍ 90.48. 987ല്‍ 893. കയ്യൂര്‍ ജിവിഎച്ച്എസ്എസില്‍ 28-ാം ബൂത്തില്‍ 97.08 ശതമാനം. എയുപിഎസ് പൊതാവൂരില്‍ 30-ാം ബൂത്തില്‍ 91.18. 1088ല്‍ 992 ചെയ്തു. മുഴക്കോത്ത് ജിയുപിഎസിലെ 31-ാം ബൂത്തില്‍ 93.77 ശതമാനം. ഇതേ സ്‌കൂളിലെ 32-ാം ബൂത്തില്‍ 95.73. 1124ല്‍ 1076 ചെയ്തു. ആലന്തട്ട എയുപിഎസില്‍ 34-ാം ബൂത്തില്‍ 91.12. ജിയുപിഎസ് നാലിലാംകണ്ടത്തെ 37-ാം ബൂത്തില്‍ 90.1 ശതമാനം. ജിഎല്‍പിഎസ് പുലിയന്നൂരില്‍ 39-ാം ബൂത്തില്‍ 97.52 ശതമാനം. കുണ്ട്യം എഎല്‍പിഎസില്‍ 40-ാം ബൂത്തില്‍ 95.93. ജിയുപിഎസ് കൂളിയാട് 44-ാം ബൂത്തില്‍ 91.9. അച്ചാംതുരുത്തി രാജാസ് എഎല്‍പിഎസിലെ 84-ാം ബൂത്തില്‍ 91.37 ശതമാനം. മയ്യിച്ച ജിഎല്‍പിഎസിലെ 86-ാം ബൂത്തില്‍ 91.43. കാരിയില്‍ എഎല്‍പിഎസിലെ 89-ാം ബൂത്തില്‍ 95.17. ഇതേ സ്‌കൂളിലെ 90-ാം ബൂത്തില്‍ 92.59. കുട്ടമത്ത് ജിഎച്ച്എസ്എസിലെ 94-ാം ബൂത്തില്‍ 95.67. കൊവ്വല്‍ എയുപിഎസിലെ 95-ാം ബൂത്തില്‍ 90.85. പിലിക്കോട് ജിഡബ്ല്യുഎല്‍പിഎസ് 107-ാം ബൂത്തില്‍ 9312. പുത്തിലോട്ട് എയുപിഎസില്‍ 111-ാം ബൂത്തില്‍ 91.26. കൊടക്കാട് കെഎംവിഎച്ച്എസ്എസിലെ 112-ാം ബൂത്തില്‍ 90.17 ശതമാനം. കൊടക്കാട് ജിഡബ്ല്യുയുപി സ്‌കൂളിലെ 113-ാം ബൂത്തില്‍ 91.77.
പൊള്ളപ്പൊയില്‍ എഎല്‍പിഎസിലെ 114-ാം ബൂത്തില്‍ 96.82. പാടിക്കീല്‍ ജിയുപിഎസിലെ 115-ാം ബൂത്തില്‍ 93.69. വെള്ളച്ചാല്‍ എംആര്‍എസില്‍ 94.4. 1553ല്‍ 1466. ഓലാട്ട് എയുപിഎസില്‍ 117-ാം ബൂത്തില്‍ 92.13. അഴിത്തല അങ്കണവാടി 118-ാം ബൂത്തില്‍ 91.89. ഓരി എഎല്‍പിഎസില്‍ 119-ാം ബൂത്തില്‍ 91.17. ഉദിനൂര്‍ ജിഎച്ച്എസിലെ 124-ാം ബൂത്തില്‍ 94.75. ഉദിനൂര്‍ എഎല്‍പിഎസിലെ 139-ാം ബൂത്തില്‍ 91.64.
Next Story

RELATED STORIES

Share it