palakkad local

ജില്ലയിലെ 315 ബൂത്തുകള്‍ പ്രശ്‌നബാധിതം

പാലക്കാട്: മെയ് 16നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സംവിധാനങ്ങളൊരുക്കുന്നതിന് റിട്ടേണിങ് ഓഫിസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍, ഇലക്ഷന്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ എന്നിവരുടെ യോഗം ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു.
വോട്ട് ചെയ്തത് ആര്‍ക്ക് എന്നറിയാനുള്ള 175 വോട്ടിങ് മെഷീനുകള്‍ ജില്ലയില്‍ എത്തിയതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ഇലക്ഷനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലെയും സൗകര്യങ്ങള്‍ വിലയിരുത്തും. മെയ് മാസത്തിലെ കടുത്ത വരള്‍ച്ചാ സമയത്ത് ഇലക്ഷന്‍ നടക്കുന്നതിനാല്‍ പോളിങ് കുറ്റമറ്റരീതിയില്‍ നടത്തുന്നതിനും വൈദ്യുതി, കുടിവെള്ള സംവിധാനങ്ങളും പരിശോധനാ വിധേയമാക്കും. മൊബൈല്‍ റെയ്ഞ്ചില്ലാത്ത പോളിങ് സ്റ്റേഷനുകള്‍ പരിശോധിച്ച് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ഒരു പോളിങ് ബൂത്തില്‍ 1500 വോട്ടര്‍മാരില്‍ കൂടുതലുണ്ടെങ്കില്‍ രണ്ടു ബൂത്തുകളായി തിരിക്കാം.
ജില്ലയിലെ 315 ബൂത്തുകള്‍ പ്രശ്‌നബാധിത ബൂത്തുകളാണ്. ഇവിടെ പോലിസിന്റെ സേവനം ഉറപ്പാക്കും. അട്ടപ്പാടി മേഖലയിലെ ഉള്‍പ്രദേശത്തുള്ള ബൂത്തുകളിലേക്ക് മോക്ക് പോളിങ് നടത്തുന്നതിന് ഉദ്യോഗസ്ഥരേയും മറ്റ് രാഷ്ട്രീയ പ്രതിനിധികളേയും ബൂത്തിലേക്ക് എത്തിക്കുന്നതു സംബന്ധിച്ച് പഠനം നടത്തി തീരുമാനമെടുക്കും.
തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ബൂത്ത് ലെവല്‍ അവയര്‍നെസ്സ് ഗ്രൂപ്പ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ജില്ലയിലെ എല്ലാ അസംബ്ലി മണ്ഡലത്തിലും ജനകീയ ബോാധവല്‍ക്കരണത്തിനായി പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇലക്ഷനുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക വാട്‌സപ്പ് ഗ്രൂപ്പ് തയ്യാറാക്കും. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി വി ഗോപാലകൃഷ്ണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി എ ഷാനവാസ്ഖാന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it