Kollam Local

ജില്ലയിലെ 20 വില്ലേജുകളില്‍ ഓണ്‍ലൈനായി പോക്കുവരവ് നടത്താം

കൊല്ലം: ജില്ലയിലെ തിരഞ്ഞെടുത്ത 20 വില്ലേജുകളില്‍ ഇന്നുമുതല്‍ പോക്കുവരവ് ഓണ്‍ലൈനില്‍ ലഭ്യമാകും. കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ശക്തികുളങ്ങര, ചിറക്കര, ആദിച്ചനല്ലൂര്‍, തേവലക്കര, ചവറ, കരുനാഗപ്പള്ളി, വടക്കുംതല, തൊടിയൂര്‍, തഴവ, ഓച്ചിറ, ആലപ്പാട്, ക്ലാപ്പന, പാവുമ്പ, ആദിനാട്, പവിത്രേശ്വരം, അഞ്ചല്‍, പട്ടാഴി, പട്ടാഴി നോര്‍ത്ത് എന്നീ വില്ലേജുകളിലാണ് നിലവില്‍ ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാകുക.

സംസ്ഥാന ഐടി മിഷന്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, രജിസ്‌ട്രേഷന്‍ വകുപ്പ്, അക്ഷയ എന്നിവയുടെ സഹകരണത്തോടെയാണ് സംയോജിത പോക്കുവരവ് സംവിധാനം നടപ്പാക്കുന്നത്. രജിസ്‌ട്രേഷന്‍ നടക്കുന്ന ദിവസം തന്നെ പോക്കുവരവും ചെയ്തു കിട്ടുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ പ്രതേ്യകത.
കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ലാന്റ് റിക്കോര്‍ഡ്‌സ് മോഡണൈസേഷന്‍ പ്രോഗ്രാമിന്റെ (എന്‍എല്‍ആര്‍എംപി) ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പൈലറ്റ് പദ്ധതി നടപ്പാക്കിയ തലസ്ഥാന ജില്ലയൊഴികെയുള്ള ജില്ലകളില്‍ ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം നടപ്പാക്കുന്ന ആദ്യജില്ലയാണ് കൊല്ലം. ജില്ലയിലെ 105 വില്ലേജുകളില്‍ 86 എണ്ണത്തില്‍ റീസര്‍വെ പൂര്‍ത്തിയായിക്കഴിഞ്ഞു. 28 വില്ലേജുകളില്‍ ഭൂനികുതി രജിസ്റ്ററുകളിലെ വിവരങ്ങളുടെ ഡാറ്റാ എന്‍ട്രി പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. റീസര്‍വെ പൂര്‍ത്തിയായ വില്ലേജുകളില്‍ക്കൂടി ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം വ്യാപിപ്പിക്കും.
റിലിസ് (റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സോഫ്റ്റ്‌വെയറിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞാലുടന്‍ അപേക്ഷ വില്ലേജ് ഓഫിസില്‍ ഓണ്‍ലൈനായി എത്തും. ആധാരത്തിലെ വിവരങ്ങളും വില്ലേജ് രേഖകളിലെ വിവരങ്ങളും ശരിയാണെങ്കില്‍ ഉടന്‍തന്നെ പോക്കുവരവ് ചെയ്യും. നടപടികള്‍ പൂര്‍ത്തിയായാല്‍ പോക്കുവരവ് വിവരങ്ങള്‍ പ്രിന്റ് എടുത്തു നല്‍കും. പോക്കുവരവ് നടപടി പൂര്‍ത്തിയാകുമ്പോള്‍തന്നെ അപേക്ഷകന് എസ്എംഎസിലൂടെ അറിയിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ സംവിധാനം സമ്പൂര്‍ണമാകുമ്പോള്‍ അപേക്ഷകന് ഓണ്‍ലൈനിലൂടെ നികുതി അടക്കാനും കൈവശ ഭൂമിയുടെ സ്‌കെച്ച് കാണാനും കഴിയും.
Next Story

RELATED STORIES

Share it