palakkad local

ജില്ലയിലെ വോട്ടെണ്ണല്‍ നാല് കേന്ദ്രങ്ങളില്‍

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും , സ്വീകരിക്കലും, വോട്ടെണ്ണലും ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
തൃത്താല, പട്ടാമ്പി, ഷൊര്‍ണ്ണൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഒറ്റപ്പാലം എല്‍ എസ് എന്‍ ഹൈസ്‌കൂളിലും, തരൂര്‍ , നെമ്മാറ ആലത്തൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആലത്തൂര്‍ ഗുരുകുലം ഹൈസ്‌കൂളിലും നടക്കും. ഒറ്റപ്പാലം, കോങ്ങാട് , മണ്ണാര്‍ക്കാട് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ശ്രീകൃഷ്ണപുരും ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. മലമ്പുഴ, പാലക്കാട്. ചിറ്റൂര്‍ മണ്ഡലങ്ങളിലേത് വിക്‌ടോറിയാ കോ ളജിലാണ് നടക്കുക. അതേ സമയം തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ എഴുതി സൂക്ഷിക്കുന്ന അക്കൗണ്ട് രജിസ്റ്റര്‍ പരിശോധനയുടെ ആദ്യഘട്ടം മെയ് നാലിന് തുടങ്ങിയതായും ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
സ്ഥാനാര്‍ഥികള്‍ ഹാജരാക്കിയ അക്കൗണ്ട് രജിസ്റ്റര്‍ ചെലവ് നിരീക്ഷകന്‍ ഷാഡോ ഒബ്‌സര്‍വേഷന്‍ രജിസ്റ്ററുമായി ഒത്തു നോക്കി. റിട്ടേണിങ് ഓഫിസര്‍മാര്‍/അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ എന്നിവരുടെ ഓഫിസുകളിലാണ് പരിശോധന നടന്നത്. വ്യത്യാസം കണ്ടെത്തിയ കേസുകളില്‍ 48 മണിക്കൂറിനകം വിശദീകരണം ലഭ്യമാക്കാന്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്കുന്നുണ്ട്. ആദ്യഘട്ട പരിശോധനയില്‍ സ്ഥാനാര്‍ത്ഥികള്‍ ഹാജരാക്കിയ കണക്കുകളുടെ വിവരങ്ങള്‍ ജില്ലാ ഇലക്ഷന്‍ ഓഫീസറുടെ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്നതാണ്.
രജിസ്റ്ററിന്റെ പകര്‍പ്പ് റിട്ടേണിങ് ഓഫിസര്‍മാരുടെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചെലവ് നോഡല്‍ ഓഫിസര്‍ കൂടിയായ ഫിനാന്‍സ് ഓഫിസര്‍ കെ വിജയകുമാര്‍ അറിയിച്ചു.
പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ എടുത്തുമാറ്റാന്‍ കൂടുതല്‍ ശക്തമായ നടപടി എടുക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറും ഡിഫേസ്‌മെന്റ് സ്‌ക്വാഡിനെ സഹായിക്കാന്‍ ഇന്നു മുതതല്‍ രംഗത്തിറങ്ങും . പ്രചാരണ സാമഗ്രികള്‍ എടുത്തുമാറ്റുന്നതിന് ജില്ലാ ഭരണകൂടം വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന തെരഞ്ഞടുപ്പ് നിരീക്ഷകരുടെ പരാതിയെ തുടര്‍ന്നാണ് ജില്ലാ കലക്ടറും എഡിഎമ്മും രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. കളക്ടറേറ്റില്‍ നടന്ന ഡിഫേസ്‌മെന്റ് സ്‌ക്വാഡ് തലവന്‍മാരുടെ യോഗത്തില്‍ നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലാതല സ്‌ക്വാഡ് 3140 പ്രചാരണ സാമഗ്രികള്‍ എടുത്തു മാറ്റിയതായി യോഗത്തില്‍ അറിയിച്ചു. 47284 പ്രചാരണ സാമഗ്രികളാണ് വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള സ്‌ക്വാഡുകള്‍ പിടിച്ചെടുത്തത്.
Next Story

RELATED STORIES

Share it