malappuram local

ജില്ലയിലെ മൂന്ന് കേര ഗ്രാമങ്ങളില്‍ രണ്ടാം ഘട്ടം ആരംഭിച്ചു

മഞ്ചേരി: കാര്‍ഷിക വകുപ്പ് കഴിഞ്ഞ വര്‍ഷംആരംഭിച്ച കേരഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം നാല് ഗ്രാമപ്പഞ്ചായത്തുകളില്‍ പുരോഗമിച്ചു വരുന്നു. അരീക്കോട് ബ്ലോക്കിലെ പു ല്‍പ്പറ്റ, കാവനൂര്‍ അങ്ങാടിപ്പുറം ബ്ലോക്കിലെ കുറുവ, മൂര്‍ക്കനാട് തുടങ്ങിയ പഞ്ചായത്തുകളിലുമാണ് പ്രവര്‍ത്തനം നടക്കുന്നത്.
കഴിഞ്ഞ തവണയും ഈ പഞ്ചായത്തുകളെ തിരഞ്ഞെടുത്തിരുന്നു. 500 ഏക്കറില്‍ 87500 തെങ്ങുകള്‍ ഉള്‍പെടുത്തിയാണ് ഒരു പഞ്ചായത്തിനെ കേരഗ്രാമമാക്കുന്നത്. പമ്പ് സെറ്റ് സഹായം, കേടുവന്ന തെങ്ങുമുറിച്ചു മാറ്റുക, തെങ്ങുകയറ്റയന്ത്ര വിതരണം, വളമിടല്‍, തടം തുറക്കല്‍, ജൈവവള നിര്‍മാണം, കീടനാശിനി പ്രയോഗം,മണ്ണിര കംപോസ്റ്റ്, കുമ്മായം വിതറല്‍ എന്നിവക്കാണ് നാളികേരവികസന കോര്‍പ്പറേഷന്‍ സഹായം നല്‍കുന്നത്. ഇതില്‍ തെങ്ങു മുറിച്ചു മാറ്റുന്നതിന് 500 രൂപയും പുതുതായി തെങ്ങുവെക്കുന്നതിന് 25 രൂപയും തടം തുറക്കലിന് 30 രൂപയും കീടനാശിനി നിയന്ത്രണത്തിന് 30 രൂപ, മണ്ണിര കംപോസ്റ്റിന് 10,000 രൂപയുമാണ് നല്‍കുന്നത്. മണ്ണിര കംപോസ്റ്റ് ഉണ്ടാക്കുന്നത് 7.2 മീറ്റര്‍ വീതിയും 1.6 മീറ്റര്‍ വീതിയും60 സെ.മീറ്റര്‍ ഉയരവുമുള്ള ടാങ്കിലായിരിക്കണം.
ഒരു ഏക്കറുള്ള തെങ്ങുകൃഷി സ്ഥലത്തിന് പമ്പ് സെറ്റുവാങ്ങാന്‍ 25000 രൂപ ലഭിക്കും. കൃഷി നനക്കാന്‍ സ്പ്രിങഌ,കിണര്‍,കുളംഎന്നിവക്കും സഹായം നല്‍കുന്നുണ്ട്.തെങ്ങുകയറ്റ യന്ത്രത്തിന് 2000 രൂപയും ലഭിക്കും. 2800, 2600 തുടങ്ങിയ രണ്ടു വിലയിലുള്ള യന്ത്രങ്ങളാണുള്ളത്. പുല്‍പ്പറ്റയില്‍ കഴിഞ്ഞ തവണത്തെ ബാക്കി തുകയടക്കം ഇത്തവണ 1.43 കോടി അനുവദിച്ചിട്ടുണ്ട്. കാവനൂരില്‍ 1.5 കോടിയാണ് സഹായത്തിനായുള്ളത്. മുര്‍ക്കനാടിനും കുറുവ പഞ്ചായത്തിനുമായി കഴിഞ്ഞ തവണ 1.43 കോടി അനുവദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it