malappuram local

ജില്ലയിലെ പ്രഥമ സിന്തറ്റിക് ട്രാക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍

ചേളാരി: ജില്ലയിലെ പ്രഥമ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക് നിര്‍മാണം അവസാനഘട്ടത്തില്‍. സിന്തറ്റിക് മെറ്റീരിയല്‍ വിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വകലാശാലയിലെ സിഎച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം തുടക്കമായി. മൂന്നാഴ്ചയ്ക്കുള്ളില്‍ ട്രാക്ക് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ജര്‍മ്മനിയില്‍ നിന്നുള്ള വിദഗ്ധ സംഘം അറിയിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, കായിക വിഭാഗം മേധാവി ഡോ. വി പി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്കൊപ്പം ഫ്രാങ്കിന്‍ ഹൂ, ചിന്‍യായോ ലീ, സൂന്‍സണ്‍ ഹോന്‍ എന്നിവരുള്‍പ്പെട്ട ജര്‍മ്മന്‍ കമ്പനിയുടെ വിദഗ്ധര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ നിയമാവലിക്ക് അനുസൃതമായി ഓരോ മല്‍സര ഇനങ്ങള്‍ക്കായി നിശ്ചയിച്ച ഏരിയയുടെ മധ്യഭാഗത്തായി ഹൈ സ്ട്രസ്സ് ഏരിയകളും നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് ആദ്യവാരത്തില്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ പങ്കെടുപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it