kannur local

ജില്ലയിലെ പോളിങ് ശതമാനം വര്‍ധിപ്പിക്കാന്‍ വിപുലമായ പദ്ധതികള്‍

കണ്ണൂര്‍: നിയമസഭാ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം പരമാവധി വര്‍ധിപ്പിക്കാന്‍ വിപുലമായ ബോധവല്‍കരണ പരിപാടികള്‍ ആസുത്രണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു. പരമ്പരാഗതമായി 80 ശതമാനത്തിന് മുകളില്‍ പോളിങ്ങ് ഉണ്ടാകുന്ന ജില്ലയാണ് കണ്ണൂര്‍.
ഇതില്‍ 5മുതല്‍ 10 ശതമാനം വരെ വര്‍ധനവ് ഉണ്ടാക്കാന്‍ ശ്രമിക്കും. ജില്ലയിലെ ആകെ 1629 ബൂത്തുകളില്‍ 75ശതമാനത്തി ല്‍ കുറവ് പോളിങ് നടക്കാറുള്ളത് 289 ബൂത്തുകളിലാണ്.
മണ്ഡലാടിസ്ഥാനത്തില്‍ കുറവ് പോളിങ് രേഖപ്പെടുത്താറുള്ളത് ഇരിക്കൂര്‍-77ശതമാനം, കണ്ണൂര്‍-78, തലശ്ശേരി-78 മണ്ഡലങ്ങളിലാണ്. കല്ല്യാശ്ശേരി, കൂത്തുപറമ്പ്, പേരാവൂര്‍ മണ്ഡലങ്ങളിലും 80 ശതമാനത്തില്‍ കുറവാണ് പോളിങ് നടക്കാറുള്ളത്. ഈ ആറു മണ്ഡങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. ആദിവാസി മലയോര മേഖലകളില്‍ പോളിങ്ങ് ശതമാനം കൂട്ടാന്‍ പ്രത്യേക പരിപാടികള്‍ നടത്തും. നഗരപ്രദേശങ്ങളിലും കാംപയിന്‍ നടത്തും. വോട്ടര്‍ ബോധവല്‍കരണ പരിപാടിയുമായി ബന്ധപ്പെട്ട ലോഗോ പിആര്‍ഡി ചേംബറില്‍ കലക്ടര്‍ പ്രകാശനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട വോട്ടുവണ്ടിയും കലക്ടര്‍ ഫഌഗ് ഓഫ് ചെയ്തു. 75 ശതമാനത്തില്‍ കുറവ് പോളിങ്ങ് നടക്കുന്ന ബൂത്തുകളില്‍ വോട്ടുവണ്ടി പര്യടനം നടത്തും. സ്വീപ്പിന്റെ ഭാഗമായി നിരവധി പരിപാടികള്‍ ഇതിനകം നടത്തിയതായി ജില്ലാ കലക്ടര്‍ പറഞ്ഞു.
വോട്ട് രാജാവ്, ബീച്ച് റണ്‍, ബോധവല്‍ക്കരണ പ്രതിജ്ഞ, 100 വയസ് കഴിഞ്ഞ വോട്ടറെ ആദരിക്കല്‍ എന്നിവ നടത്തി. സ്‌കൂളുകളില്‍ ഫഌഷ് മോബ്, കാര്‍ട്ടൂണ്‍ വീഡിയോ, കന്നി വോട്ടര്‍മാരുമായുള്ള സംവാദം എന്നിങ്ങനെ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
സിനിമാ തീയേറ്ററുകളിലും പ്രാദേശിക ടിവി ചാനലുകളിലും വോട്ടിന്റെ പ്രാധാന്യമറിയിക്കുന്ന സന്ദേശം പ്രചരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സബ് കലക്ടര്‍ നവജോത് ഖോസ, അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി സജീവ് പങ്കെടുത്തു.
Next Story

RELATED STORIES

Share it