palakkad local

ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ശക്തിപ്പെടുത്തണം: പ്രഗ്യ പലിവാള്‍ ഗൗര്‍

പാലക്കാട്: ജില്ലയിലെ മുഴുവന്‍ വോട്ടര്‍മാരെയും പോളിങ് ബൂത്തിലെത്തിച്ചുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ശക്തിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷക പ്രഗ്യ പലിവാള്‍ ഗൗര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ സംത്യപ്തി അറിയിച്ച അവര്‍ പട്ടിക വര്‍ഗ പിന്നോക്ക മേഖലയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താനും നിര്‍ദ്ദേശിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസരിക്കുകയായിരുന്നു നിരീക്ഷക. പോളിംഗ് കുറഞ്ഞ ബൂത്ത് കേന്ദ്രങ്ങളിലെത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് അവരുടെ പ്രശ്‌നങ്ങളും ബൂത്തുകളിലെ സംവിധാനങ്ങളും നേരില്‍ കാണുമെന്നും അവര്‍ പറഞ്ഞു. ഇതിന് പുറമെ അട്ടപ്പാടിയിലും അവര്‍ സന്ദര്‍ശനം നടത്തും. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ (ഏപ്രില്‍ ഒന്‍പത്) പത്ത് മണിക്ക് പാലക്കാട് മണ്ഡലത്തിലെ വെസ്റ്റ് യാക്കര ഗവണ്‍മെന്റ് എല്‍പി,സ്‌ക്കൂളിലെ 80-ാം നമ്പര്‍ ബൂത്ത് സന്ദര്‍ശിക്കും തുടര്‍ന്ന് അടുത്ത ദിവസം അട്ടപ്പാടിയിലും സന്ദര്‍ശനം നടത്തും. ഇന്നലെ വൈകീട്ട് പാലക്കാട് എത്തിയ പ്രഗ്യ പലിവാള്‍ ഗൗറിന് ഉജ്ജല സ്വീകരണമാണ് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയും ഉദ്യോഗസ്ഥരും നല്‍കിയത്.
തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യുന്നതിന് സ്ത്രീകള്‍ക്കും യുവ വോട്ടര്‍മാര്‍ക്കും പ്രാധാന്യം നല്‍കുന്നതിന് സെലിബ്രിറ്റികളെ രംഗത്തിറക്കി ബോധവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കണമെന്ന് പ്രഗ്യ പലിവാള്‍ ഗൗര്‍ പറഞ്ഞു.ജില്ലയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി വിവരിച്ചു. . ആവശ്യമായ ബോധവല്‍ക്കരണത്തിലൂടെ വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലാത്തവരോട് നോട്ടയുടെ പ്രാധാന്യം വ്യക്തമാക്കി പോളിങ് ബൂത്തുകളില്‍ എത്തിക്കണമെന്ന് നിരീക്ഷക വ്യക്തമാക്കി. ഇതിനായി പ്രശസ്ത സിനിമാ പ്രവര്‍ത്തകരെയോ ഗായകരേയോ കായികതാരങ്ങളെയോ ഉപയോഗപ്പെടുത്തി ബോധവല്‍ക്കരണം സാധ്യമാക്കണമെന്ന് അവര്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെ വരുന്ന വാര്‍ത്തകള്‍ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ കക്ഷിയെയും പിന്‍താങ്ങുന്നവര്‍ അല്ലെന്നും വോട്ടര്‍മാരെ സ്വാധീക്കുന്നവയല്ലെന്നും ഉറപ്പ് വരുത്തുന്നതിന് തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി തിരഞ്ഞടുപ്പ് നിരീക്ഷകയെ സ്വാഗതം ചെയ്തു. ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ്, ജില്ലാ പോലിസ് മേധാവി ദേബേഷ് മെഹ്‌റ, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ വി ഗോപാലകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it