malappuram local

ജില്ലയിലെ ആദ്യ ഡയറി പ്ലാന്റ് ഉദ്ഘാടനം ചെയ്തു

പെരിന്തല്‍മണ്ണ: ജില്ലയിലെ ആദ്യ ഡയറി പ്ലാന്റ് പാറല്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്ലാന്റിലെ ക്ഷീര ഉല്‍പന്ന നിര്‍മാണ യൂനിറ്റിന്റെ ഉദ്ഘാടനം മന്ത്രി മഞ്ഞളാംകുഴി അലിയും നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്കില്‍ ആനമങ്ങാടിനടുത്ത് ആലിപറമ്പ് ഗ്രാമപ്പഞ്ചായത്തിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.
ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുന്ന 'പാറല്‍' പാക്കറ്റ് പാല്‍, തൈര്, സംഭാരം, നെയ്യ് തുടങ്ങിയവ ഇന്നു മുതല്‍ വിപണിയില്‍ ലഭ്യമാവും. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട പരപ്പനങ്ങാടി സ്വദേശി ഷരീഫയെ ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ സക്കീന പുല്‍പാടന്‍ ആദരിച്ചു. പാറല്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ മുന്‍ പ്രസിഡന്റുമാരായ ടി മുഹമ്മദ് എന്ന മാനുഹാജി, ഇ ശിവശങ്കരന്‍, ടി മുഹമ്മദ്കുട്ടി എന്നിവരെ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ ആദരിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്കിലെ മികച്ച ക്ഷീര കര്‍ഷകന്‍ കുന്നപ്പള്ളി സ്വദേശി സാലി ജോണ്‍സണെ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ റീന പെട്ടമണ്ണ, പാറല്‍ ക്ഷീരസംഘത്തിലെ മികച്ച ക്ഷീരകര്‍ഷകന്‍ ആനമങ്ങാട് സ്വദേശി ഒ സി അമ്മിണിയെ ആലിപറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം വി സിനി എന്നിവര്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി സുധാകരന്‍, പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്ത് ഉപാധ്യക്ഷന്‍ ടി കെ സദഖത്തുള്ള, ആലിപറമ്പ് ഗ്രാമപ്പഞ്ചായത്ത് ഉപാധ്യക്ഷന്‍ ടി പി അപ്പു എന്ന മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി സമീറ, പാറല്‍ ക്ഷീരസഹകരണ സംഘം സെക്രട്ടറി കെ കെ ബഷീര്‍, പ്രസിഡന്റ് പി രാജഗോപാലന്‍, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it