ജിയ ഖാന്‍ കേസ്: അമ്മയുടെ ഹരജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ബോളിവുഡ് നടി ജിയ ഖാന്‍ ആത്മഹത്യ ചെയ്ത കേസില്‍ സൂരജ് പഞ്ചോളിക്കെതിരായ വിചാരണക്കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്ന ഹരജി സുപ്രിംകോടതി തള്ളി. ഹരജിക്കാരിയായ ജിയ ഖാന്റെ അമ്മ റാബിയ ഖാനോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
സൂരജ് പഞ്ചോളിക്കെതിരേ വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും റാബിയ ഖാന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജിയ ഖാന്റെ മരണം നരഹത്യയല്ലെന്നും ആത്മഹത്യയാണെന്നുമുള്ള മുംബൈ പോലിസിന്റെ കണ്ടെത്തലിനെ സിബിഐ സാധൂകരിക്കുകയാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിചാരണക്കോടതിയിലെ നടപടികള്‍ ശരിയായ രീതിയിലല്ലെന്നാണു ഹരജിക്കാരിയുടെ വാദം
Next Story

RELATED STORIES

Share it