ജിബൂത്തിയില്‍ ചൈന വ്യാപാരമേഖല സ്ഥാപിക്കുന്നു

ജിബൂത്തി: ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാരമേഖല വടക്കുകിഴക്കന്‍ ആഫ്രിക്കയില്‍ സ്ഥാപിക്കാന്‍ ചൈന പദ്ധതിയിടുന്നതായി ജിബൂത്തി ധന മന്ത്രി ഇല്യാസ് മൂസ ദവാലെ. ജിബൂത്തിയില്‍ ആരംഭിക്കുന്ന വ്യാപാരമേഖല വടക്കുകിഴക്കന്‍ ആഫ്രിക്കയിലെ വാണിജ്യ വളര്‍ച്ചയ്ക്കു സഹായകമാവുമെന്നും തുര്‍ക്കിയിലെ അനദൊലു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ദവാലെ പറഞ്ഞു.
പദ്ധതിക്കായുള്ള കരാറില്‍ ഇരുരാജ്യങ്ങളും അടുത്തിടെ ഒപ്പുവച്ചിരുന്നു. ആറു ചതുരശ്ര കിലോമീറ്ററില്‍ സ്ഥാപിക്കുന്ന പദ്ധതി ആഫ്രിക്കയിലും ചെങ്കടല്‍ മേഖലയിലും ചൈനയുടെ സാന്നിധ്യം ശക്തമാക്കുന്നതിനു സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it