ജിനു ജോസഫിനെ വിട്ടയച്ചു

ദുബയ്: അബൂദാബി വിമാനത്താവളത്തില്‍ അറസ്റ്റിലായ നടന്‍ ജിനു ജോസഫിനെ വിട്ടയച്ചു. ജിനു തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ന്യൂയോര്‍ക്കില്‍നിന്ന് അബൂദബിയിലേക്കുള്ള യാത്രയ്ക്കിടെ വീഡീയോ ചിത്രീകരിച്ചെന്നാരോപിച്ച് വിമാനജീവനക്കാര്‍ രംഗത്തെത്തുകയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു. ഞാന്‍ പുറത്തിറങ്ങി, എല്ലാം നല്ലപോലെ അവസാനിച്ചു. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി-ജിനു ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
Next Story

RELATED STORIES

Share it