ജിഡിപി 7.9 ശതമാനമായി ഉയര്‍ന്നു

ന്യൂഡല്‍ഹി: 2015-16 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.9 ശതമാനമായി ഉയര്‍ന്നു. 2015-16 വര്‍ഷത്തെ മൊത്തം വളര്‍ച്ച 7.6 ശതമാനമാണ്. ഉല്‍പാദന മേഖലയിലും കാര്‍ഷിക മേഖലയിലും നടന്ന മികച്ച പ്രകടനമാണ് സാമ്പത്തിക വളര്‍ച്ചയ്ക്കിടയാക്കിയതെന്ന് കേന്ദ്ര സ്ഥിതിവിവര കണക്ക് ഓഫിസ് അറിയിച്ചു.
ഉല്‍പാദനമേഖലയില്‍ 9.3 ശതമാനവും കാര്‍ഷികമേഖലയില്‍ 2.3 ശതമാനവുമാണ് വളര്‍ച്ചാനിരക്കെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തില്‍ 7.5 ശതമാനവും ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ 7.6 ശതമാനവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ 7.2 ശതമാനവുമായിരുന്നു മൊത്തം ആഭ്യന്തര ഉല്‍പാദനമേഖലയിലെ വളര്‍ച്ചാനിരക്ക്.
Next Story

RELATED STORIES

Share it