ജിജി തോംസന്റെ കാലാവധി നീട്ടിയില്ല; മൊഹന്തി പുതിയ ചീഫ് സെക്രട്ടറിയാവും

തിരുവനന്തപുരം: പി കെ മൊഹന്തിയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി ജിജി തോംസന്റെ കാലാവധി നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 28നാണ് ജിജി തോംസണ്‍ ചീഫ് സെക്രട്ടറി പദവിയില്‍നിന്നു വിരമിക്കുക. നിലവില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ ഡയറക്ടറാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായ മൊഹന്തി.
തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജിജി തോംസന്റെ കാലാവധി മൂന്നുമാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുകൂല സമീപനമായിരുന്നു ഇക്കാര്യത്തില്‍. എന്നാല്‍, ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. വിഷയം ചര്‍ച്ച ചെയ്യാനായി വിളിച്ച മന്ത്രിസഭാ യോഗത്തില്‍ ജിജി തോംസനെ നിലനിര്‍ത്താനുള്ള തീരുമാനത്തിന് പൂര്‍ണ പിന്തുണ ലഭിച്ചില്ല. മൊഹന്തിക്ക് ചീഫ് സെക്രട്ടറിയാവാനുള്ള അര്‍ഹതയുണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാര്യം പരിഗണിച്ച ശേഷമാണ് അന്തിമതീരുമാനം കൈക്കൊണ്ടത്.
Next Story

RELATED STORIES

Share it