ജിജി തോംസണ്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാകും

തിരുവനന്തപുരം: ഇന്നു സര്‍വീസില്‍നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണെ കാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. സര്‍ക്കാരിന്റെ കാലാവധി രണ്ടു മാസം മാത്രം ശേഷിക്കെ നടത്തിയ നിയമനം വിവാദമാവാനാണു സാധ്യത. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇത്തരം നിയമനം വിചിത്രമാണെന്നാണ് പ്രതിപക്ഷ ആരോപണം. അഡീഷനല്‍ ചീഫ് സെക്രട്ടറി പി കെ മൊഹന്തിയാണ് പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേ ല്‍ക്കുക.
Next Story

RELATED STORIES

Share it