Flash News

ജികെ പിള്ളയുടെ വെളിപ്പെടുത്തല്‍ : ഇസ്രത് ജഹാന്‍ കേസ് ഫയലുകള്‍ ആഭ്യന്തരമന്ത്രാലയം പരിശോധിക്കും

ജികെ പിള്ളയുടെ വെളിപ്പെടുത്തല്‍ : ഇസ്രത് ജഹാന്‍ കേസ് ഫയലുകള്‍ ആഭ്യന്തരമന്ത്രാലയം പരിശോധിക്കും
X
Israt-new

ന്യൂഡല്‍ഹി: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ ഫയലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും  പരിശോധിക്കും. ഇസ്രത്തും ഒപ്പം കൊല്ലപ്പെട്ടവരും ലശ്്കര്‍ പ്രവര്‍ത്തകരാണെന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച് ഒരു മാസത്തിനകം മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരം പിന്‍വലിച്ചെന്ന മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

കഴിഞ്ഞദിവസം ഒരു ചാനല്‍ അഭിമുഖത്തിലാണ് ജി.കെ പിള്ള ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത്. സത്യവാങ്മൂലം പുനപരിശോധനയ്ക്കു ശേഷമാണ് തന്റെ മുന്‍പിലെത്തിയതെന്നും ജികെ പിള്ള പറഞ്ഞിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടവരെ പോലീസ് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന വാദം തെറ്റാണെന്നും വ്യാജ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും കേസന്വേഷിച്ച വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട ചില ഫയലുകള്‍ ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതായി റിപോര്‍ട്ടുണ്ട്്്. ഇസ്രത്തിനെക്കൂടാതെ മലയാളിയായ പ്രാണേഷ് പിള്ള, അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരാണ് 2004 ജൂണ്‍ 15ന് വ്യാജ ഏറ്റുട്ടലില്‍ കൊല്ലപ്പെട്ടത്.

[related]
Next Story

RELATED STORIES

Share it