ജിഎസ്ടിയടക്കം ഏഴ് ബില്ലുകള്‍ ഈ ആഴ്ച രാജ്യസഭയില്‍

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി)യടക്കം ഏഴ് ബില്ലുകള്‍ ഈ ആഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആറ് ബില്ലുകള്‍ ലോക്‌സഭയിലും ചരക്കു സേവന നികുതി ബില്ല് രാജ്യസഭയിലുമാണ് അവതരിപ്പിക്കുക. എന്നാല്‍, ബില്ലുകള്‍ പാസാക്കുക സര്‍ക്കാരിനു എളുപ്പമായിരിക്കില്ല. ദലിതുകളെ നായകളോട് ഉപമിച്ച മന്ത്രി വി കെ സിങിനെതിരേ സഭകളില്‍ ശബ്ദിക്കാനാണ് കോണ്‍ഗ്രസ്, ബിഎസ്പി കക്ഷികളുടെ തീരുമാനം.
കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു കക്ഷികളും രാജ്യസഭ സ്തംഭിപ്പിച്ചിരുന്നു. സിങിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമന്നാണ് പാര്‍ട്ടിയുടെ ആവശ്യം. ചരക്ക് സേവന നികുതി ബില്ല് ലോക്‌സഭ പാസാക്കിയതാണ്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ്മൂലം രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിപക്ഷ ആവശ്യപ്രകാരം ബില്ല്, സര്‍ക്കാര്‍ രാജ്യസഭയുടെ സെലക്റ്റ് കമ്മിറ്റിക്കു വിടുകയായിരുന്നു. സെലക്റ്റ് കമ്മിറ്റി ഈയിടെയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ ചരക്ക് സേവന നികുതി നിയമമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
Next Story

RELATED STORIES

Share it