ജാര്‍ഖണ്ഡില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗഗ്രബേഡ ഗ്രാമത്തില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീയടക്കം നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്കു പരിക്കേറ്റു. ഇവരെ ചികില്‍സയ്ക്കായി റാഞ്ചിയിലേക്ക് കൊണ്ടുപോയി. നവാദി വനത്തില്‍ മാവോവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന എത്തിയത്. ഇവര്‍ക്കു നേരെ മാവോവാദികള്‍ വെടിവച്ചു. തുടര്‍ന്ന് സേന തിരിച്ചടിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് തോക്കുകള്‍ കണ്ടെടുത്തു. രക്ഷപ്പെട്ട മാവോവാദികള്‍ക്കായി തിരച്ചില്‍ തുടരുന്നതായി പോലിസ് സൂപ്രണ്ട് രാജ്കുമാര്‍ ലക്ര പറഞ്ഞു.
Next Story

RELATED STORIES

Share it