ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി കാരായിമാര്‍ ഹൈക്കോടതിയില്‍ 

കൊച്ചി: ഫസല്‍ വധക്കേസിലെ പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജനും ചന്ദ്രശേഖരനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവന്‍മാരായതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി.
എറണാകുളം ജില്ല വിട്ടുപോവരുതെന്ന ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. ഹരജി പരിഗണിച്ച ജസ്റ്റിസ് എ ഹരിപ്രസാദ് സിബിഐയോടു വിശദീകരണം തേടി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ച കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും ചന്ദ്രശേഖരന്‍ തലശ്ശേരി മുനിസിപ്പല്‍ ചെയര്‍മാനുമായാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it