Flash News

ജാമ്യത്തിലിറങ്ങിയ ദലിത് സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ജാമ്യത്തിലിറങ്ങിയ ദലിത് സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
X
dalith-anjana

[related]കണ്ണൂര്‍: ജാമ്യത്തിലിറങ്ങിയ ദലിത് സഹോദരിമാരില്‍ ഒരാളായ അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചു.അമിതമായി ഗുളിക കഴിച്ച് ഗുരിതരാവസ്ഥയിലായ അഞ്ജനയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ എത്തിച്ചു. ശനിയാഴ്ച വൈകിട്ട് ജാമ്യം ലഭിച്ച അഞ്ജന രാത്രിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ശനിയാഴ്ച വൈകിട്ട് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സഹോദരിമാരായ അഖിലയ്ക്കും അഞ്ജനയ്ക്കും ജാമ്യം അനുവദിച്ചത്. ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസിലാണ് ഇരുവരെയും പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കസ്റ്റഡിയില്‍ എടുത്തത്.
Next Story

RELATED STORIES

Share it