Most commented

ജാബുവ സ്‌ഫോടനം; പ്രധാന പ്രതി അറസ്റ്റില്‍

ജാബുവ സ്‌ഫോടനം; പ്രധാന പ്രതി അറസ്റ്റില്‍
X
Jhabua-Re
ജാംബുവ: മധ്യപ്രദേശില്‍ കെട്ടിടത്തില്‍ സൂക്ഷിച്ച വന്‍ സ്‌ഫോടകവസ്തുശേഖരം പൊട്ടിത്തെറിച്ച് 90 പേര്‍ മരിച്ച സംഭവത്തിലെ പ്രധാന പ്രതി രാജേന്ദ്ര കസവായെ പോലിസ് പിടികൂടി. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഇയാളെ പിടികൂടിയത്. കസവായുടെ രണ്ടു സഹോദരന്‍മാരെയും ഭാര്യയെയും മകളെയും പോലിസ് നേരത്തെ പിടികൂടിയിരുന്നു. ഭാര്യയെയും മകളെയും പോലിസ് ഇന്ന് വിട്ടയച്ചു.
സ്‌ഫോടനത്തിന് ശേഷം കസാവ മുങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ഗ്രാമത്തിലെത്തിയ കസാവയെ പോലിസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍  നൂറിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ 12നാണ് സംഭവം.  ജുബുവ ജില്ലയിലെ പെറ്റില്‍വാദ് നഗരത്തിലായിരുന്നു സ്‌ഫോടനം.
ഖനികളില്‍ ഉപയോഗിക്കുന്നതിനു വേണ്ടിയാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചുവച്ചിരുന്നതെന്നാണ് പോലിസിന്റെ അനുമാനം. മൂന്നുനില കെട്ടിടത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു നേരത്തേ പോലിസ് അറിയിച്ചിരുന്നത്. പാറകളുള്ള സ്ഥലത്ത് കിണര്‍ കുഴിക്കുന്നതിന് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ ലൈസന്‍സുള്ള രാജേന്ദ്ര കസവായുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.
Next Story

RELATED STORIES

Share it