kasaragod local

ജാനകിയമ്മ വധം: കുറ്റപത്രം സമര്‍പ്പിച്ചു; 46 സാക്ഷികള്‍

കാഞ്ഞങ്ങാട്: തോയമ്മലില്‍ ജാനകി അമ്മയെ (65) തലയ്ക്ക് വെട്ടിയും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ കേസില്‍ ഹൊസ്ദുര്‍ഗ് സിഐ യു പ്രേമന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് ബല്ലയിലെ പുതുവൈന്‍ ഹൗസില്‍ മധുവിനെ (34)തിരെയാണ് കുറ്റപത്രം സമര്‍പിച്ചത്.
69 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊല നടന്ന സ്ഥലം സന്ദര്‍ശിക്കുകയും ജാനകിയമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ പോലിസ് സര്‍ജന്‍ ഡോ. ഗോപാലകൃഷ്ണ, അന്വേഷണ ഉദ്യോഗസ്ഥന്‍ യു പ്രേമന്‍, പ്രതി ഒളിവില്‍ പോയി താമസിച്ച ധര്‍മസ്ഥലയിലെ ലോഡ്ജ് ഉടമ, ജാനകിയമ്മയുടെ ശരീരത്തില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണം വില്‍പന നടത്തിയ ജ്വല്ലറി ഉടമ, പ്രതിയോടൊപ്പം ധര്‍മ്മസ്ഥലയില്‍ ഒപ്പം പോയ സുഹൃത്ത്, മൃതദേഹം കണ്ട അയല്‍ക്കാരും മറ്റുള്ളവരുമടക്കം 46 സാക്ഷികളാണുള്ളത്.
കഴിഞ്ഞ നവംബര്‍ 12ന് പകലാണ് ജാനകിയമ്മയെ തോയമ്മലിലെ സ്വന്തം വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ജാനകിയമ്മയുമായി പരിചയമുള്ള പ്രതി, പറമ്പിലെ തേങ്ങപെറുക്കി ഇടാന്‍ വേണ്ടി വരുത്തിയപ്പോഴായിരുന്നു കൊലപാതകം നടത്തിയത്.
ചായ കഴിച്ചുവരാന്‍ 100 രൂപ നല്‍കിയപ്പോള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട മധു ഇതിന്റെ പേരില്‍ ജാനകിയമ്മയുമായി വഴിക്കിടുകയായിരുന്നു. തുടര്‍ന്ന് മധുവില്‍ നിന്നും തിരിച്ചുവാങ്ങിയ പണം അലമാരയില്‍ കൊണ്ടുവെക്കാന്‍ ചെന്നപ്പോള്‍ പിറകിലൂടെയെത്തിയ പ്രതി കത്തിയെടുത്ത് തലയ്ക്ക് വെട്ടുകയായിരുന്നു.
Next Story

RELATED STORIES

Share it