ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രി ആവണമെന്നില്ലെന്നത് സിപിഐയുടെ അഭിപ്രായം

വൈക്കം: ജാഥ നയിക്കുന്നവര്‍ മുഖ്യമന്ത്രി ആവണമെന്നില്ലെന്നത് സിപിഐയുടെ അഭിപ്രായമാണെന്ന് വി എസ് അച്യുതാനന്ദന്‍. ജാഥ നയിക്കുന്നവര്‍ തന്നെ മുഖ്യമന്ത്രി ആവണമെന്നില്ല എന്ന അഭിപ്രായം പറഞ്ഞത് കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനുമൊക്കെയാണല്ലോ. ഇരുവരും ഒരു പാര്‍ട്ടിയുടെ നേതാക്കന്‍മാരാണ്. അതുകൊണ്ട് ഈ അഭിപ്രായത്തെ സിപിഐയുടെ അഭിപ്രായമായി കണ്ടാല്‍ മതിയെന്നും വി എസ് പറഞ്ഞു.
വൈക്കത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി നടേശന് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശത്തെയും വിഎസ് അച്യുതാനന്ദന്‍ വിമര്‍ശിച്ചു.
മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള വെള്ളാപ്പള്ളിയുടെ പ്രസംഗത്തെ കുറച്ചുകൂടി ഗൗരവപരമായി കാണേണ്ടതായിരുന്നു. ജാതിയുടെ പേരില്‍ വര്‍ഗീയവിഷം ചൊരിയുന്നവര്‍ക്ക് ഇതുപോലുള്ള സംഭവങ്ങള്‍ വലിയ പ്രോല്‍സാഹനമാണ് നല്‍കുക. എസ്എന്‍ഡിപി യോഗത്തെ വിറ്റു ലാഭമുണ്ടാക്കുന്ന കൊള്ളക്കാരനാണ് വെള്ളാപ്പള്ളി നടേശന്‍. ആര്‍എസ്എസ്സിനുവേണ്ടി ഗുരുദേവ ദര്‍ശനങ്ങള്‍ വിറ്റിരിക്കുകയാണ് വെള്ളാപ്പള്ളി. അധികം താമസിയാതെ ഇതിനെല്ലാം അന്ത്യമുണ്ടാവുമെന്ന് വിഎസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it