ജാഥകള്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ പറഞ്ഞ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍. ജാഥ നടത്തുന്ന പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങുന്ന സ്ഥലം, സമയം, വഴി, അവസാനിക്കുന്ന സമയം എന്നിവ മുന്‍കൂട്ടി തീരുമാനിച്ച് പോലിസിനെ അറിയിക്കണം. കടന്നുപോവുന്ന പ്രദേശങ്ങളില്‍ നിരോധന ഉത്തരവുണ്ടോയെന്ന് സംഘാടകര്‍ അന്വേഷിക്കുകയും അധികാരികളില്‍നിന്ന് പ്രത്യേക അനുമതി വാങ്ങുകയും വേണമെന്നു നിബന്ധനയുണ്ട്. അനുമതിയില്ലെങ്കില്‍ പ്രകടനം അനുവദിക്കില്ലെന്നും തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it