ജാട്ട് പ്രക്ഷോഭം: 90 ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചെന്ന്

ചണ്ഡീഗഡ്: ഹരിയാനയിലെ ജാട്ട് സംവരണ പ്രക്ഷോഭത്തില്‍ ആക്രമണം നടക്കുന്നതിനിടെ 90ഓളം ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം അനാസ്ഥ കാണിച്ചുവെന്ന് പ്രകാശ് സിങ് കമ്മിറ്റി റിപോര്‍ട്ട്. ചിലയിടങ്ങളില്‍ മണിക്കൂറുകളോളം അക്രമം അനുവദിച്ചുവെന്നും കൊള്ളയ്ക്കും ആക്രമണത്തിനും നേരെ അധികൃതര്‍ മുഖംതിരിച്ചുവെന്നും റിപോര്‍ട്ടിലുണ്ട്.
ഉത്തര്‍പ്രദേശിലും അസമിലും ഡിജിപി ആയിരുന്ന പ്രകാശ് സിങ് ഇന്നലെയാണ് റിപോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും അവരെ സസ്‌പെന്‍ഡ് ചെയ്യാനോ പിരിച്ചുവിടാനോ റിപോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് സിങ് പറഞ്ഞു. അക്രമം ഭയന്ന് പോലിസ് ഉദ്യോഗസ്ഥര്‍ അവരുടെ വീടുകള്‍ക്കു പുറത്തുനിന്ന് നെയിംപ്ലേറ്റുകള്‍ നീക്കംചെയ്തതായും റിപോര്‍ട്ടിലുണ്ട്. അനാസ്ഥ കാണിച്ചവരില്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമുണ്ട്. ഫെബ്രുവരിയില്‍ നടന്ന ജാട്ട് പ്രക്ഷോഭത്തിനിടെയുണ്ടായ ആക്രമണത്തില്‍ 30 പേര്‍ മരിച്ചിരുന്നു. നിരവധി വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it