ജാട്ട് പ്രക്ഷോഭം; ഗുഡ്ഗാവില്‍ നിരോധനാജ്ഞ

ഗുഡ്ഗാവ്: നാളെ ജാട്ട് സംവരണ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന ഭീഷണിയെത്തുടര്‍ന്ന് ഹരിയാനയിലെ ഗുഡ്ഗാവില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതുപ്രകാരം അഞ്ചോ അതിലധികമോ ആളുകള്‍ സംഘംചേരാന്‍ പാടില്ല. ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതും വിലക്കി. ഡെപ്യൂട്ടി കമ്മീഷണര്‍ ടി എല്‍ സത്യപ്രകാശാണ് 60 ദിവസത്തേക്കു നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ജാഥകള്‍ക്കോ മറ്റു സമരങ്ങള്‍ക്കോ അനുമതിയാവശ്യപ്പെട്ട് ഇതുവരെ ഒരു സംഘടനയും ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കിയിട്ടില്ല. കരുതല്‍ നടപടിയെന്ന നിലയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it