Flash News

ജാട്ട് കലാപം: ഹരിയാന മുഖ്യമന്ത്രിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു

ജാട്ട് കലാപം: ഹരിയാന മുഖ്യമന്ത്രിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു
X
khattarന്യൂഡല്‍ഹി: ഒബിസി സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായക്കാര്‍ നടത്തുന്ന പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെയും രണ്ട് മന്ത്രിമാരെയും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഡല്‍ഹിക്ക് വിളിപ്പിച്ചു.

ജാട്ട് വിഭാഗക്കാര്‍ക്ക് സംവരണം നല്‍കുന്നത് സംബന്ധിച്ച് കാര്യങ്ങള്‍ പഠിക്കാന്‍ നിയുക്തമായ സമിതിയുടെ തലവന്‍ കൂടിയാണ് വെങ്കയ്യ നായിഡു. കൃഷിമന്ത്രി എം.ഒ.പി ധന്‍കര്‍, ധനന്ത്രി ക്യാപ്റ്റന്‍ അഭിമന്യു എന്നിവരെയാണ് മുഖ്യമന്ത്രിയോടാപ്പം ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുള്ളത്. കലാപം ഏറെ രൂക്ഷമായ രോഹക് മേഖലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്നും റിപോര്‍ട്ടുണ്ട്.
പ്രക്ഷോഭകാരികള്‍ തടസപ്പെടുത്തിയിരുന്ന ദേശീയപാത ഒന്നിലെ ഡല്‍ഹി അംബാല റോഡിലും ദേശീയപാത പത്തിലും ഗതാഗതം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it