ജാട്ട് കലാപം: റെയില്‍വേക്ക് നഷ്ടം 55.92 കോടി

ന്യൂഡല്‍ഹി : ജാട്ട് സംവരണ പ്രക്ഷോഭത്തില്‍ റെയില്‍വേക്ക് 55.92 കോടി രൂപ നഷ്ടം സംഭവിച്ചതായി റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. റെയില്‍വേയുടെ സ്വത്ത് നശിപ്പിക്കല്‍, ടിക്കറ്റ് റദ്ദാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നഷ്ടത്തിന്റെ കണക്കാണിത്.
ഫെബ്രുവരി 12 മുതല്‍ 24 വരെയുണ്ടായ പ്രക്ഷോഭത്തിനിടെ 2,134 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. 259 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്, 430 എണ്ണം ഭാഗികമായും റദ്ദാക്കേണ്ടിവന്നു. റെയില്‍വേക്ക് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. സംഘര്‍ഷബാധിത പ്രദേശങ്ങളിലെ യാത്രയ്ക്കു റെയില്‍വേ സുക്ഷാസേനയുടെ അകമ്പടി ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ റെയില്‍വേ സുരക്ഷാസേനയക്ക് വീഴ്ച പറ്റിയിട്ടില്ല. സ്വത്ത് നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തവരില്‍നിന്ന് ഈടാക്കാന്‍ ചട്ടങ്ങളില്ലെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it