Flash News

ജാട്ടുകള്‍ക്ക് ഒബിസി സംവരണം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി

ജാട്ടുകള്‍ക്ക് ഒബിസി സംവരണം നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി
X
jatt

ന്യൂഡല്‍ഹി:ജാട്ടുകള്‍ക്ക് ഒബിസി പദവി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി. പ്രക്ഷോഭകരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങാണ് ഉറപ്പ് നല്‍കിയത്. അതിനിടെ സംവരണ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 10 ആയി. ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭത്തില്‍ പോലിസ് വെടിവയ്പ്പിലും പ്രക്ഷോഭം അക്രമാസ്‌കതമായതിനെ തുടര്‍ന്നുമാണ് 10 പേര്‍ കൊല്ലപ്പെട്ടത്. 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രക്ഷോഭം ഡല്‍ഹി,ഉത്തര്‍പ്രദേശ്, കശ്മീര്‍ എന്നിവടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭകര്‍ ഡല്‍ഹിയില്‍ കുടിവെള്ള വിതരണം ഇന്നലെ തടസ്സപ്പെടുത്തിയിരുന്നു. ഇന്നും കുടിവെള്ളവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഡല്‍ഹി സര്‍ക്കാര്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. സമരത്തെ തുടര്‍ന്ന് ഹരിയാനയിലും ഉത്തര്‍പ്രദേശിലും പാല്‍, പച്ചക്കറി എന്നിവയുടെ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷാ സേനാ പ്രക്ഷോഭകര്‍ക്കെതിരേ കണ്ണീര്‍ വാതക പ്രയോഗം നടത്തി. ഗതാഗതം തടസ്സപ്പെട്ട റോഹത്തക്ക് ഹൈവേ ഇന്ന് രാത്രിയോടെ ഗതാഗതത്തിന് തുറന്ന് കൊടുക്കും. പല നഗരങ്ങളിലും ഇന്നലെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. അവയില്‍ ചിലത് ഇന്ന് പിന്‍വലിച്ചിട്ടുണ്ട്.
സാമ്പത്തികമായും രാഷ്ട്രീയമായും ഉന്നതിയിലുള്ള ജാട്ടുകള്‍ക്ക് നിലവില്‍ സംവരണമില്ല.
സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നെങ്കിലും തങ്ങളെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ജാട്ടുകളുടെ ആവശ്യം. ഹരിയാനയില്‍ 29 ശതമാനമാണ് ജാട്ടുകള്‍. ഒബിസിയില്‍ ഉള്‍പ്പെടുത്തിയാല്‍ 27 ശതമാനം സംവരണം ലഭിക്കും.
Next Story

RELATED STORIES

Share it