ജാഗ്രതാ നിര്‍ദേശത്തിന്പിന്നാലെ ഗാറ്റ്‌വിക്കില്‍ഒരാള്‍ അറസ്റ്റില്‍

ലണ്ടന്‍: പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗാറ്റ്‌വിക് വിമാനത്താവളത്തില്‍ സുരക്ഷാ ജാഗ്രത പുറപ്പെടുവിച്ചതിനു പിന്നാലെ കൈത്തോക്കും കത്തിയും കൈവശം വച്ച ഫ്രഞ്ചുകാരന്‍ അറസ്റ്റില്‍.
വെന്റോമില്‍നിന്നുള്ള ജെറോം ഷൂരിസ് (41) ആണ് പിടിയിലായത്. ഇയാളെ ക്രോലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഗാറ്റ്‌വിക് വിമാനത്താവളത്തിലെ നോര്‍ത്തേണ്‍ ടെര്‍മിനല്‍ ആറുമണിക്കൂര്‍ നേരത്തേക്ക് ഇന്നലെ അടച്ചിരുന്നു. ടെര്‍മിനല്‍ അടച്ചുപൂട്ടി യാത്രക്കാരെ ഒഴിപ്പിച്ചതിനു പിന്നാലെ ഇവിടെ യാത്രക്കാരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
Next Story

RELATED STORIES

Share it