ജസ്റ്റിസിന് മുന്നിലും നാടകീയരംഗങ്ങള്‍; കോടതിമുറിയില്‍ വന്ദേമാതരംവിളി, പ്രശാന്ത് ഭൂഷനെതിരേ മുദ്രാവാക്യം

ന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരാവാനെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരേ മുദ്രാവാക്യം വിളിയുമായി ഒരുസംഘം അഭിഭാഷകര്‍.
ദേശദ്രോഹികള്‍ക്കു വേണ്ടിയാണ് ഭൂഷണ്‍ ഹാജരാവുന്നതെന്ന് ആരോപിച്ചാണ് മുദ്രവാക്യം വിളി. കേസ് പരിഗണിച്ച ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ ബെഞ്ചിനു മുന്നിലും നാടകീയ രംഗങ്ങളുണ്ടായി. കോടതി നടപടി പുരോഗമിക്കവെ രാജീവ് യാദവ് എന്ന അഭിഭാഷകന്‍ ഉറക്കെ വന്ദേമാതരം എന്നു വിളിച്ചത് നടപടികള്‍ തടസ്സപ്പെടുത്തി. ഇതിനു ശേഷം അദ്ദേഹം പുറത്തേക്കോടി.
ഏതാനും അഭിഭാഷകര്‍ രാജീവിനെ പിടിച്ചുകൊണ്ടുവന്ന് ജസ്റ്റിസ് ചെലമേശ്വറിനു മുന്നി ല്‍ ഹാജരാക്കി. അഭിഭാഷകന്‍ എന്ന നിലയില്‍ താങ്കള്‍ ചെയ്ത പ്രതിജ്ഞ ഓര്‍ക്കുന്നില്ലേയെന്ന് രാജീവ് യാദവിനോട് സുപ്രിംകോടതി ചോദിച്ചു. എന്തിനാണ് ഈ രീതിയില്‍ പെരുമാറിയത്. പരമോന്നത കോടതിയിലാ ണോ ഇതൊക്കെ സംഭവിച്ചത്. കോടതികളില്‍ ജനങ്ങള്‍ വലിയ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. ഈ സ്ഥാപനത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടിയാണ് താങ്കള്‍ ശ്രമിക്കേണ്ടതെന്നും ബെഞ്ച് രാജീവ് യാദവിനെ ഓര്‍മിപ്പിച്ചു. കോടതി ശാസിച്ചതിനെ തുടര്‍ന്ന് അഭിഭാഷകന്‍ മാപ്പു പറഞ്ഞു. കോടതി നടപടികള്‍ അ ല്‍പസമയത്തിനകം തുടര്‍ന്നു.
തിങ്കളാഴ്ച പട്യാല ഹൗസ് കോടതിയില്‍ ബിജെപി എം എല്‍എയും സംഘപരിവാര അ നുകൂല അഭിഭാഷകരും നടത്തിയ ആക്രമണം ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിനും ഭരണഘടനയ്ക്കും നേരെയുള്ള കടന്നുകയറ്റമാണെന്ന് പ്രശാന്ത്ഭൂഷനും രാജീവ് ധവാനും രാജു രാമചന്ദ്രനും ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it